Courtesy: Ramyanambeeshan/ Instagram
മോഹം എന്നാണ് നൽകിയിരിക്കുന്നത്.
വെള്ളയിൽ ഗോൾഡൻ പ്രിന്റ് ഉള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രങ്ങളിൽ കമന്റുമായി എത്തുന്നത്.
മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ് രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ.
നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ – ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി.
ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചു.
ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ ൻമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്.
ചെറിയ ഇടവേളയ്ക്കുശേഷം രമ്യ നമ്പീശൻ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു അഞ്ചാം പാതിര.