കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത് വിജയൻ.
സംവിധായകൻ ശ്രീജിത്ത് വിജയനും നടി റബേക്ക സന്തോഷും വിവാഹിതരായി. എറണാകുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇവരുടെ വിവാഹം. വൈലറ്റ് ബോർഡറുള്ള ഓഫ് വൈറ്റ് പട്ടു സാരിയിലാണ് റബേക്ക നവവധുവായി ഒരുങ്ങിയത്. കസവുമുണ്ടും ജുബ്ബയുമായിരുന്നു ശ്രീജിത്തിന്റെ വേഷം. ഇരുവരും അഞ്ച് വർഷമായി പ്രണയത്തിലാണ്. കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റെബേക്ക. സണ്ണി ലിയോണി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഷീറോ എന്ന ചിത്രം സംവിധാനം ചെയ്യുന്നതും ശ്രീജിത്താണ്.
കടപ്പാട്: varvadhuweddingphotography(ഇൻസ്റ്റാഗ്രാം)