ട്രെൻഡിയും ക്ലാസിയുമായ പുതിയ ലുക്കിൽ നടിയും ഗായികയുമായ രമ്യ നമ്പീശൻ. താരത്തിന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് ഹാൻഡിലുകളിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ രമ്യാ നമ്പീശൻ, മലയാളത്തിനു പുറമേ തമിഴ് അടക്കമുള്ള അന്യ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
സിമ്പിൾ ബ്രൗൺ സാരിയിൽ ബംഗാൾ സ്റ്റൈലിലാണ് രമ്യ ഒരുങ്ങിയിരിക്കുന്നത്.
ദിവ്യാ ഉണ്ണികൃഷ്ണൻ ആണ് രമ്യാ നമ്പീശന്റെ സ്റ്റൈലിസ്റ്റ്. പ്രണവ് രാജ് ആണ് രമ്യയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.