ഇന്ന്, ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമാണ്. നമ്മുടെ ദൈനംദിന ജീവിത രീതിയിൽ യോഗയുടെ പ്രാധാന്യം ഓരോരുത്തരും വ്യക്തമാക്കുന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. സിയാലിന്റെ യോഗാദിനാഘോഷത്തിൽ മുഖ്യാതിഥി നടി ശിവദയായിരുന്നു.
സിയാലിനൊപ്പം അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ശിവദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
സ്ഥിരം യോഗ അഭ്യസിക്കുന്ന ഒരാളാണ് ശിവദ. പരിപാടി ഉദ്ഘാടനം ചെയ്ത് ശിവദയാണ്.
സിയാലിന്റെ (CIAL) ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
'യോഗ വസുധൈവ കുടുംബകം' എന്നതാണ് ഈ വർഷത്തെ പ്രമേയം.
സിയാലിന്റെ സ്‌പോർട്‌സ് ആൻഡ് ഇവന്റ്‌സ് ഫോറമാണ് സിയാൽ ട്രേഡ് ഫെയർ & എക്‌സിബിഷൻ സെന്ററിൽ പരിപാടി സംഘടിപ്പിച്ചത്.
സമഗ്ര യോഗ ഇൻസ്റ്റിറ്റ്യൂട്ടിലെ ജയ്ജിയും സംഘവും ആദ്യ പരിശീലന സെഷന് നേതൃത്വം നൽകി.
ഉദ്ഘാടന യോഗത്തിൽ മുന്നൂറിലധികം പേർ പങ്കെടുത്തു.