Yashika Aannand: തിരിച്ചുവരവിൽ ഞെട്ടിച്ച് നടി യാഷിക ആനന്ദ്, ചിത്രങ്ങൾ വൈറലാകുന്നു

ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പല ഭാഷകളിലും അതിന്റെതായ പതിപ്പുകളുള്ള ബിഗ് ബോസിന് എപ്പോഴും കാഴ്ചക്കാർ ഏറെയാണ് എന്നത് സത്യമാണ്. 

1 /7

മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ നൂറ് ദിവസം താമസിക്കുകയും അവസാനം വരെ ജനങ്ങളുടെ പിന്തുണയോടെ പിടിച്ചുനിൽക്കുന്നു താരം വിജയിയായി തീരുകയും ചെയ്യുന്നതാണ് ബിഗ് ബോസ് ഷോ.

2 /7

മലയാളത്തിലും ബിഗ് ബോസിന്റെ പതിപ്പ് വിജയകരമായി മൂന്ന് സീസണുകൾ പിന്നിട്ടുണ്ട്. മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്നത് തമിഴ് പതിപ്പാണ്. 

3 /7

തമിഴിൽ ഇതിനോടകം അഞ്ച് സീസണുകളാണ് പൂർത്തിയായിട്ടുള്ളത്. അതിൽ തന്നെ അഞ്ചാം സീസൺ ഈ അടുത്തിടെയാണ് പൂർത്തിയായത്. ബിഗ് ബോസിന്റെ രണ്ടാം സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരാളാണ് നടി യാഷിക ആനന്ദ്.

4 /7

അതിന് മുമ്പ് തന്നെ യാഷിക തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ്. ധ്രുവങ്ങൾ പതിനാറ് എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് യാഷിക പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. 

5 /7

ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമയാണ് യാഷികയ്ക്ക് തമിഴ് പ്രേക്ഷകർക്ക് ഇടയിൽ ആരാധകർ ഉണ്ടാക്കി കൊടുത്തത്. പിന്നീട് തമിഴ് ബിഗ് ബോസിൽ എത്തിയ താരത്തിന് കൂടുതൽ പിന്തുണ ലഭിച്ചു.

6 /7

തമിഴ് ബിഗ് ബോസിൽ യാഷിക 98-ആം ദിവസം ഷോയിൽ നിന്ന് പിന്മാറിയ മത്സരാർത്ഥി ആയിരുന്നു. യാഷികയ്ക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്.   

7 /7

യാഷികയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ദുവിന്റെ സ്റ്റൈലിങ്ങിൽ ത്രിസ്റ്റിൽ ക്ലോവറിന്റെ ഔട്ട് ഫിറ്റ് ധരിച്ചാണ് യാഷിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഗണേഷ് വെട്രിവേൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola