പുനിത് ബലാനയുടെ മന്ദനാ കളക്ഷനിലെ ഡ്രസ്സ് ധരിച്ച് അതിസുന്ദരിയായി എത്തിയിരിക്കുകയാണ് അദിതി റാവു ഹൈദാരി ഇപ്പോൾ. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പുതിയ ചിത്രങ്ങൾ പങ്ക് വെച്ചത്. പച്ചയും പർപ്പിൾ നിറവും ഇടകലർന്ന പാവാടയും അതെ നിറത്തിലെ ബ്രാലൈറ്റും ധരിച്ചാണ് അദിതി എത്തിയത്. അതിന്റെ ഭംഗി കൂട്ടാനും ഒരു ഓവർകോട്ടും ധരിച്ചിരുന്നു. വസ്ത്രത്തിന് ചേരുന്ന തരത്തിൽ അദിതി അണിയിച്ചൊരുക്കിയത് ആമി പട്ടേൽ ആണ്.