ആലിയ ഭട്ടിന് ഇന്ന് 28 വയസ്സ് തികഞ്ഞു. കരൺ ജോഹറിെന്റ മുബൈയിലെ വീട്ടിലാണ് ഇന്ന് ആലിയക്കായി ജന്മദിന ആഘോഷം സംഘടിപ്പിക്കുന്നത്. ആലിയ ഭട്ട് തന്റെ സഹോദരിയും സ്ക്രിപ്റ്റ് റെറ്ററുമായ ഷഹീൻ ഭട്ടിന് ഒപ്പമാണ് കരൺ ജോഹറ്ന്റെ വീട്ടിൽ എത്തിയത്. കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനാൽ റൺബീർ കപൂറിന് പാർട്ടിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ജയ്പൂരിൽ നിന്ന് സൂഹൃത്തിന്റെ കല്യാണത്തിന് പങ്കെടുത്ത് തിരിച്ചെത്തിയ ആലിയ ഉടൻ തന്നെ കരൺ ജോഹറിന്റെ വീട്ടിലേക്ക് പാർട്ടിക്കായി എത്തുകയായിരുന്നു. ദീപിക പദുകോൺ, റൺവീർ സിങ്, ആദിത്യ റോയ് കപൂർ, അർജുൻ കപുർ തുടങ്ങിയ നിരവധി താരങ്ങൾ പാർട്ടീയിൽ പങ്കെടുക്കാനായി എത്തി.