മധുരം കഴിക്കണമെന്ന ആഗ്രഹം സാധാരണമാണ്. എന്നാൽ, അത് ആസക്തിയിലേക്ക് നയിക്കുന്നത് വളരെയധികം ആരോഗ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
ശരീരത്തിന്റെ ഭക്ഷണ ആവശ്യകതയല്ലാതെ തന്നെ പതിവായി പഞ്ചസാരയോട് ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കാൻ തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമം സൂക്ഷ്മമായി പരിശോധിക്കേണ്ടത് പ്രധാനമാണ്.
പഞ്ചസാരയോടുള്ള ആസക്തിയുടെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം കാണാതിരുന്നാൽ വലിയ ആരോഗ്യ വെല്ലുവിളികൾ നേരിടേണ്ടി വരും.
പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കുന്നതിന് പല മാർഗങ്ങളുണ്ട്. ഇതിൽ ഒന്നാണ് പഞ്ചസാരക്ക് പകരം മധുരത്തിനായി ബദൽ മാർഗങ്ങൾ സ്വീകരിക്കുക എന്നത്.
തേൻ- ആൻറി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ്, ആൻറി ബാക്ടീരിയൽ ഏജന്റായി തേൻ ഉപയോഗിക്കുന്നു. പ്രകൃതിദത്ത മധുരപലഹാരമായ തേൻ പഞ്ചസാരയ്ക്ക് മികച്ച ബദലാണ്.
തേങ്ങാ പഞ്ചസാര- തേങ്ങാ പഞ്ചസാര ശുദ്ധീകരിക്കപ്പെടാത്തതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതും ആയതിനാൽ ഇത് പഞ്ചസാരക്ക് ആരോഗ്യകരമായ ബദലാണ്.
ലിക്വിഡ് സ്റ്റീവിയ- ലിക്വിഡ് സ്റ്റീവിയ സ്റ്റീവിയ ചെടിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ കലോറിയും കാർബോഹൈഡ്രേറ്റുകളും ഇല്ല. സ്റ്റീവിയ നിയന്ത്രിത അളവിൽ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തും.
മേപ്പിൾ സിറപ്പ്- ശുദ്ധമായ മേപ്പിൾ സിറപ്പ് പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന പ്രകൃതിദത്തവും ആരോഗ്യകരവുമായ ബദലാണ്. മേപ്പിൾ സിറപ്പ് ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.