Shukra Gochar: ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Shukra Gochar 2024: ജ്യോതിഷപ്രകാരം ധനം, സമ്പത്ത്, ഭൗതിക സുഖങ്ങൾ എന്നിവ നൽകുന്ന ഗ്രഹമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. മാർച്ചിൽ ശുക്രൻ രണ്ടുതവണ രാശിമാറും ഇത് 3 രാശിക്കാർക്ക് അടിപൊളിയായിരിക്കും. 

Venus Transit 2024 March: ജ്യോതിഷത്തിൽ ശുക്രനെ പൊതുവെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.  ജാതകത്തിൽ ശുക്രൻ ശുഭഭാവത്തിലാണെങ്കിൽ ആ വ്യക്തിയ്ക്ക് ധനത്തിന് ഒരു കുറവും ഉണ്ടാകില്ല ഒപ്പം ഇവർ  ആഡംബര ജീവിതം നയിക്കുകയും ചെയ്യും

1 /6

ജാതകത്തിൽ ശുക്രൻ ശുഭഭാവത്തിലാണെങ്കിൽ ആ വ്യക്തിയ്ക്ക് ധനത്തിന് ഒരു കുറവും ഉണ്ടാകില്ല ഒപ്പം ഇവർ  ആഡംബര ജീവിതം നയിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ ശുക്രൻ്റെ സ്ഥാനമാറ്റം എല്ലാ രാശികകരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുമുണ്ട്.

2 /6

ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് മാർച്ച് മാസത്തിൽ ശുക്രൻ രണ്ട് തവണ രാശി മാറും. മാർച്ച് ഏഴിന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശേഷം മാർച്ച് 31-ന് ശുക്രൻ മീന രാശിയിലേക്ക് മാറും. മാർച്ച് മാസത്തിൽ രണ്ടുതവണ ശുക്രൻ്റെ രാശിയിൽ വരുന്ന മാറ്റം എല്ലാ രാശികളിലും വലിയ സ്വാധീനമാണ് വരുത്താൻ പോകുന്നത്

3 /6

ഈ 3 രാശിക്കാർക്ക് വളരെയധികം സ്പെഷ്യൽ ആയിരിക്കും.  ഇവരുടെ സമ്പത്ത് വർധിക്കും, സുഖസൗകര്യങ്ങളും ആഡംബരവും വർധിക്കും. മാർച്ചിൽ സുവർണ്ണ നേട്ടങ്ങൾ കൈക്കലാക്കുന്നു ആ രാശിക്കാർ ആരൊക്കെ അറിയാം...

4 /6

മേടം (Aries): ശുക്രൻ്റെ രാശിമാറ്റം മേടം രാശിക്കാർക്ക് വരെയധികം ഗുണമുണ്ടാക്കും.  ഇവരുടെ വരുമാനം വർധിക്കും, കരിയറിൽ വലിയ അവസരം ലഭിക്കും,  സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർധിക്കാൻ സാധ്യത, പഴയ നിക്ഷേപത്തിലൂടെ നല്ല വരുമാനം ലഭിക്കും.  ഈ സമയം പുതിയ നിക്ഷേപങ്ങൽ നടത്താനും നല്ല സമയമാണ്. മൊത്തത്തിൽ മാർച്ച് മാസം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. 

5 /6

തുലാം (Libra): തുലാം രാശിക്കാരുടെ അധിപൻ ശുക്രനാണ്.  മാർച്ചിൽ നടക്കുന്ന ശുക്രൻ്റെ രണ്ട് സംക്രമങ്ങളും ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും എന്നത് പ്രതേകതയാണ്.  വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായേക്കാം, ഭൗതിക സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ അവസരം,  ജോലിയിൽ സ്ഥാനക്കയറ്റം, ബിസിനസിൽ ലാഭം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം എന്നിവയുണ്ടാകും.  

6 /6

മകരം (Capricorn): ശുക്ര സംക്രമണം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും അതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഭൂമിയും കെട്ടിടങ്ങളും വാങ്ങാണ് യോഗം. വസ്തുവകകളിൽ നിന്ന് ലാഭം ഉണ്ടാകും. ധൈര്യവും ആത്മവിശ്വാസവും വർധിക്കും അത് നിങ്ങളുടെ ജോലിയിൽ വിജയം കൊണ്ടുവരും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola