Ambalappuzha Vijayakrishnan : ഉണ്ണിക്കണ്ണന്റെ പ്രിയപ്പെട്ടവന് ഇനി വിട

1 /4

അമ്പലപ്പുഴ ഉണ്ണിക്കണ്ണൻറെ പ്രിയപ്പെട്ടവന് ഇനി വിട. ഇനി ഒരുത്സവം കൊടിയേറുമ്പോ ഭഗവാൻറെ തിടമ്പെടുക്കാൻ അവനില്ല. ഏകാദശി ദിവസം തന്നെ  നടമടക്കി തുമ്പി താഴ്ത്തി അവൻ ഭഗവത് പാദം പൂകി. Photo Credit: Gokul G Krishnan

2 /4

കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാന്‍ വിജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ആനയുടെ നടകൾക്ക്(മുൻ കാൽ) മാരകമായി പരിക്കേറ്റിരുന്നു. പരിക്കുണ്ടായിട്ടും ആനയെ  പത്തനംതിട്ടയും പരിപാടികൾക്ക് കൊണ്ടു പോയിരുന്നു.

3 /4

അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ ദേവസ്വം അധികൃതരുടെ അനാസ്ഥയുണ്ടെന്നാരോപിച്ച്‌ ഭക്തര്‍ ദേവസ്വം അസി.കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു.

4 /4

അൻപത് വയസിനു മുകളിൽ ആനക്ക് പ്രായമുണ്ട് അമ്പലപ്പുഴ രാമചന്ദ്രൻ എന്ന ആന ചരിഞ്ഞ ശേഷമാണ് വിജയകൃഷ്‌ണനെ ക്ഷേത്രത്തിൽ നടയിരുത്തിയത്.ചെചെരിഞ്ഞ് ഭംഗിയേറിയ കൊമ്പുകളും നിലത്തിഴയുന്ന തുമ്പിക്കൈകളും എഴുന്നള‌ളിപ്പുകളിൽ പ്രൗഢമായ നിൽപ്പുമായിരുന്നു വിജയകൃഷ്‌ണന്റെ പ്രത്യേകതകൾ    

You May Like

Sponsored by Taboola