തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ലൈഗര്‍ റിലീസിന് ശേഷം ബോളിവുഡ് പുതുമുഖ താരം അനന്യ പാണ്ഡെ സിനിമാ ലോകത്ത് ഉയരങ്ങള്‍ കീഴടക്കുകയാണ്...
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.
ബ്ലാക്ക് ബ്ലേസറും മാച്ചിംഗ് ബാഗി ട്രൗസറും അണിഞ്ഞ് അനന്യ പാണ്ഡേ മറ്റൊരു സ്റ്റൈൽ ഐക്കണായി ചിത്രങ്ങളില്‍ കാണപ്പെടുന്നു.
'iced out for @swarovski.' സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അനന്യ പാണ്ഡേ കുറിച്ചു.
ചിത്രങ്ങളില്‍ അനന്യ പാണ്ഡേ പൂര്‍ണ്ണമായും ബ്ലാക്ക് ആയി മാറുന്നു. വെള്ളയും മെറൂണും നിറത്തിലുള്ള ടൈ-ഡൈ വിശദാംശങ്ങളുള്ള ഒരു ബാഗി ബ്ലാക്ക് ബ്ലേസറാണ് അനന്യ പാണ്ഡെ ധരിച്ചിരുന്നത്. ഒപ്പം ബ്ലാക്ക് ബാഗി പാന്റും, താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തന്റെ സ്റ്റൈലിഷ് ഡ്രെസിലൂടെ അവര്‍ ഫാഷന്‍ ലോകത്തെ തന്നിലേയ്ക്ക് ആകര്ഷിച്ചിരിയ്ക്കുകയാണ്. ഫാഷന്റെ കാര്യത്തില്‍ സോനം കപൂറിന് മറ്റൊരു പ്രതിയോഗി എത്തിയിരിയ്ക്കുകയാണ് എന്നാണ് ഇപ്പോള്‍ ബോളിവുഡി ല്‍ നടക്കുന്ന ഗോസിപ്പ്...