നടി റിങ്കി ബെന്നി വിവാഹിതയായി. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ ജനമൈത്രി എന്നീ സിനമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
അങ്കമാലി ഡയറീസ് തണ്ണീർ മത്തൻ ദിനങ്ങൾ, ജനമൈത്രി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയായ നടി ബിന്നി റിങ്കി ബെൻഞ്ചമിൻ വിവാഹിതയായി. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിലാണ് നടി വിവാഹിതയായത്. സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന അനൂപ് ലാലാണ് വരൻ.
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു റിങ്കി മലയാള സിനിമയിലേക്ക് കടന്നു വന്നത്. അതിൽ നായകനായ അന്റണി വർഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന് വേഷമാണ് റിങ്കി ആദ്യമായി അവതരിപ്പിക്കുന്നത്.
ഷൈജു കുറിപ്പ് നായകനായ ജനമൈത്രയിൽ നായിക തുല്യമായ കഥപാത്രവും റിങ്കി അവതരിപ്പിച്ചു.
അങ്കമാലി ഡയറീസിന് ശേഷം റിങ്കി അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങളിലെ ബിന്ദു ടീച്ചർ എന്ന കഥാപാത്രത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു