Diabetes: നിങ്ങൾ പ്രമേഹ രോ​ഗിയാണോ? എങ്കിൽ ഈ പച്ചക്കറികൾ കഴിക്കരുത്!

How To Control Diabetes: നമുക്ക് ചുറ്റുമുള്ള പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വ‍‍ർധിച്ചുവരികയാണ്. ഇത്തരക്കാർ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ കഴിയില്ല. ഇതേ തുടർന്ന് പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ തുടങ്ങും. 

 

രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കാൻ പ്രമേഹരോഗികൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കണം. പ്രമേഹ രോഗികളുടെ ആരോ​ഗ്യത്തിന്  ദോഷകരമായ ചില പച്ചക്കറികളും അത്തരം ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുന്നു. പ്രമേഹ രോഗികൾ ഏതൊക്കെ പച്ചക്കറികൾ കഴിക്കരുത് എന്ന് നോക്കാം.

1 /5

ഉരുളക്കിഴങ്ങ് : പ്രമേഹ രോഗികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കണം. ഉരുളക്കിഴങ്ങിൽ അന്നജവും കാർബോഹൈഡ്രേറ്റും കൂടുതലായതിനാൽ പ്രമേഹ രോഗികൾ ഉരുളക്കിഴങ്ങ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കരുത്. 

2 /5

ഗ്രീൻ പീസ് : ഗ്രീൻ പീസിൽ കാർബോഹൈഡ്രേറ്റും അന്നജവും കൂടുതലാണ്. ഇത് പ്രമേഹത്തെയും ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾ ​ഗ്രീൻ പീസ് കഴിക്കുന്നത് ഒഴിവാക്കണം.

3 /5

ചോളം : ചോളം ധാരാളം ഗുണങ്ങൾ അടങ്ങിയ ഭക്ഷണ പദാർത്ഥമാണെങ്കിലും പ്രമേഹ രോഗികൾക്ക് ഇത് നല്ലതല്ല. അരക്കപ്പ് ചോളത്തിൽ പോലും 21 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾ ഇത് കഴിക്കുന്നത് ഒഴിവാക്കണം. 

4 /5

കരിമ്പ് : കരിമ്പിൽ ധാരാളം ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും പ്രമേഹ രോ​ഗികളുടെ ആരോ​ഗ്യത്തിന് ഇത് നല്ലതല്ല. കാർബോഹൈഡ്രേറ്റ് വലിയ അളവിൽ അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം. 

5 /5

മധുരക്കിഴങ്ങ് : മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റും ബീറ്റാ കരോട്ടിനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രുചിയിൽ മധുരമുണ്ടെങ്കിലും പ്രമേഹ രോഗികൾ ഇത് ഒഴിവാക്കണം.

You May Like

Sponsored by Taboola