BAPS Temple Abu Dhabi: പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ട് നിര്‍മ്മിച്ച അബുദാബിയിലെ ആദ്യത്തെ ക്ഷേത്രം, ചിത്രങ്ങള്‍ കാണാം

അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (Bochasanwasi Akshar Purushottam Swaminarayan Sanstha - BAPS) ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഫെബ്രുവരി 14ന് വസന്തപഞ്ചമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. 

BAPS Temple Abu Dhabi: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (Bochasanwasi Akshar Purushottam Swaminarayan Sanstha - BAPS) ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഫെബ്രുവരി 14ന് വസന്തപഞ്ചമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. 

1 /6

ഫെബ്രുവരി 14 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കുള്ള തന്‍റെ ദ്വിദിന സന്ദർശന വേളയിലാണ്  പ്രധാനമന്ത്രി മോദി അബുദാബിയിൽ BAPS ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. 27 ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിയ്ക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണ് ഇത്. 

2 /6

ഫെബ്രുവരി 14 ന് പ്രധാനമന്ത്രി മോദി അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമാണ് ലോകത്തിനു മുന്നിൽ തുറക്കപ്പെടുന്നത്. 

3 /6

അബുദാബിയിലെ ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്‌. ഈ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത. 

4 /6

പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചുള്ള ഈ ക്ഷേത്രം പൂര്‍ണമായും ഇന്ത്യന്‍ ശൈലിയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. 

5 /6

മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ കല്ലുകൊണ്ട് നിര്‍മ്മിച്ച ക്ഷേത്രം എന്നതിനുപരി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന പ്രത്യേകതയും ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിനുണ്ട്. 

6 /6

രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ധര്‍ ആണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് പിന്നില്‍... 

You May Like

Sponsored by Taboola