Rakhi Sawant

  • Feb 21, 2021, 19:22 PM IST
1 /7

Bollywood സുപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന Big Boss ഹിന്ദി പതിപ്പ്  ഏറെ ആകര്‍ഷണീയമായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. വര്‍ണ്ണാഭമായ ഫൈനലിനായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിയ്ക്കുന്നത്.  

2 /7

അഞ്ചു താരങ്ങളാണ് Big Boss Grand Finaleയില്‍ മാറ്റുരയ്ക്കുക.  സീരിയല്‍ താരം  റുബിന ദിലൈക്  (Rubina Dilaik) യുവ ഗായകന്‍ രാഹുല്‍ വൈദ്യ ( Rahul Vaidya), ദക്ഷിണേന്ത്യന്‍ താരം  നിക്കി തംബോളി (Nikki Tamboli),  സീരിയല്‍ താരം അലി ഗോനി (Ali Goni), ഡാന്‍സര്‍ രാഖി സാവന്ത്  (Rakhi Sawant) എന്നിവരാണ്‌ ഫിനാലെയില്‍ മാറ്റുരയ്ക്കുക.

3 /7

Big Boss ഹിന്ദി പതിപ്പിന്‍റെ സീസണ്‍ 14 ഏറ്റവും ശക്തയായ  മത്സരാർത്ഥിയാണ് റുബിന ദിലൈക്  (Rubina Dilaik). ഭര്‍ത്താവ് അഭിനവ് ശുക്ല യ്ക്കൊപ്പം സീസണില്‍ പങ്കെടുത്ത റുബിന തുടക്കം മുതല്‍ പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ട താരമായി നിലകൊണ്ടു.. സുന്ദരിയും ഒപ്പം കഴിവുറ്റ നിലപാടുകള്‍ കൊണ്ട് റുബിന പ്രേക്ഷകരെ കൈയിലെടുത്തു എന്ന് വേണം പറയാന്‍...   

4 /7

യുവ ഗായകന്‍  രാഹുല്‍ വൈദ്യയ്ക്കും   ( Rahul Vaidya) പ്രേക്ഷക പിന്തുണയേറുകയാണ്‌.  Big Bossലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ  രാഹുല്‍ നടത്തിയ  self Evictionu ന് ശേഷം  രണ്ടാമത് Big Boss houseല്‍ എത്തിയ   അദ്ദേഹംവളരെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. Rubinaയെ മുഖ്യ എതിരാളി യായി കണ്ടുകൊണ്ട്‌ രാഹുല്‍ നടത്തിയ നീക്കങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

5 /7

  ദക്ഷിണേന്ത്യന്‍  സുന്ദരി നിക്കി തംബോളിയുടെ Big Boss യാത്ര ഏറെ ഗംഭീരമായിരുന്നു എന്ന്  വേണം പറയാന്‍. തികച്ചും സ്വതന്ത്രമായ നിലപാടുകളോടെ സീസന്‍റെ തുടക്കം മുതല്‍ മികച്ച പ്രകടനം  നിക്കി കാഴ്ചവച്ചു.  നിക്കിയുടെ Fashion Statement ഏറെ ചര്‍ച്ചയായിരുന്നു. ആരുടേയും പിന്തുണ കൂടാതെ finale യില്‍ എത്തി നിക്കി  ഈ സീസണിലെ താരമായി... 

6 /7

  Big Boss സീസണ്‍ 14ലെ Coolest Contestant എന്നറിയപ്പെടുന്ന അലി ഗോനിയും  (Ali Goni) വിജയ സാധ്യത ഏറെ കല്‍പ്പിക്കപ്പെടുന്ന താരമാണ്.  Game Changer എന്നാണ് അലി ഗോനിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. രാഹുല്‍ വൈദ്യയും അലി ഗോനിയും തമ്മിലുള്ള സൗഹൃദം ഈ സീസണിലെ ചര്‍ച്ചാ വിഷയമായിരുന്നു....

7 /7

ഡാന്‍സര്‍ രാഖി സാവന്ത്  (Rakhi Sawant) എന്നാല്‍  Entertainment,  Entertainment, Entertainment... Wild card entry ആയി എത്തിയവരില്‍ രാഖി മാത്രമാണ്  finale വരെ എത്തിച്ചേര്‍ന്നത് എന്നാ വസ്തുത അവരുടെ കഴിവ് വിളിച്ചോതും...  പൂര്‍ണ്ണമായും വിനോദത്തിലൂന്നിയുള്ള രാഖിയുടെ  Game പലപ്പോഴും സഹ മത്സരാർത്ഥികള്‍ക്ക് പോലും പിടികിട്ടിയില്ല എന്നത് രാഖിയുടെ കഴിവ് വിളിച്ചോതുന്നു.  

You May Like

Sponsored by Taboola