ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി. ദിൽനയാണ് വധു.
കോഴിക്കോട് ആശിർവാദ് ലോൺസിലാണ് വിവാഹം നടന്നത്.
ചടങ്ങിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, അഖിലേന്ത്യാ സെക്രട്ടറി സുനിൽ ദിയോദർ, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, കേന്ദ്ര മന്ത്രി വി മുരളീധരൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
നടൻ മമ്മൂട്ടി, നിർമാതാവ് ആന്റോ ജോസഫ്, വ്യവസായ പ്രമുഖൻ എം എ യൂസഫലി എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.