വാഹന നിർമിത BMW തങ്ങളുടെ ഏറ്റവും പുതിയ ബൈക്കായ BMW R18 Classic ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ വെച്ച് തന്നയാണ് ബിഎംഡബ്ല്യൂ തങ്ങളുടെ പുതിയ ബൈക്ക് നിർമിച്ചിരിക്കുന്നത്. ആർ 18ന്റെ പുതിക്കിയ വേർഷനാണ് ആർ 18 ക്ലാസിക്ക്. 24 ലക്ഷം രൂപയാണ് വില.
നല്ല വീതിയിള്ള ട്യൂബ് ലെസ് ടയറുകളാണ് ആർ 18 നൽകിയിരിക്കുന്നത്. ബൈക്കിന്റെ മുന്നിൽ ടെലിസ്കോപ്പിക്ക് ഫോർക്കും മധ്യഭാഗത്തായി ഷോക്ക് സ്ട്രട്ടും സ്ഥാപിച്ചാണ് സസ്പെൻഷൻ നിലനിർത്തുന്നത്.
ബിഎംഡബ്ല്യൂ കഴിഞ്ഞ് വർഷം ഇറക്കിയ ആർ 18 ന്റെ സവിശേഷതകളുടെ ഒരു അപ്ഡേറ്റ് വേർഷനാണ് ആർ18 ക്ലാസിക്ക്
1.8 ലിറ്റർ ഇരട്ട് സിലണ്ടർ പെട്രോൾ എഞ്ചിനാണ് ആർ18 ക്ലാസിക്കിനുള്ളത്. ആറ് ഗിയർ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ് ഏറ്റവും കൂടുതൽ പോകാൻ സാധിക്കുക.
ആർ18ന് ഡബിൾ ക്രാഡിൽ സ്റ്റീൽ ഫ്രെയിമാണുള്ളത്. ബൈക്കിന്റെ ഭാരം 345 കിലോയാണ്.