സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ടെലഫോണ്‍ ബില്ലിലെ കിഴിവ് BSNL വർദ്ധിപ്പിച്ച
വമ്പന്‍ ഓഫറുമായി BSNL... നിലവില്‍ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കാണ് ആനുകൂല്യങ്ങള്‍ ബാധകമാവുക.
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കാരായ കമ്പനിയുടെ prepaid, postpaid, landline, broadband ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ 10% ഇളവു നല്‍കാനാണ് കമ്പനിയുടെ തീരുമാനം. പുതുക്കിയ കിഴിവ് പദ്ധതി ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും
സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നല്‍കിയിരുന്ന 5% ഇളവ് വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 5% ഇളവ് നൽകിയിരുന്ന നിരക്കില്‍ നിന്നും മാറ്റം വരുത്തി ഇനി മുതല്‍ 10 % വരെ ഇളവ് BSNL നല്‍കും.
നിലവിലെ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും ബില്ലിൽ ഇളവ് നൽകാൻ BSNL ഉത്തരവ് പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
അതേസമയം, അര്‍ഹരായ ഉപഭോക്താക്കൾ കിഴിവ് ക്ലെയിം ചെയ്യുന്നതിന് തങ്ങളുടെ സർക്കിളിലെ ബിഎസ്‌എൻഎൽ ഓഫീസിൽ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കണം. വിരമിച്ച ഉദ്യോഗസ്ഥർക്ക് അവരുടെ പെൻഷൻ പുസ്തകത്തിന്‍റെ ഒരു പകർപ്പ് ഹാജരാക്കാനാണ് നിർദ്ദേശം.
2008 ലാണ് ബിഎസ്‌എൻഎൽ സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക കിഴിവ് പദ്ധതി അവതരിപ്പിച്ചത്. പ്രാരംഭ ഘട്ടത്തിൽ ബിൽ തുകയിൽ 20% കിഴിവ് നൽകി. പിന്നീട്, കിഴിവ് 2013 ൽ 10%വും 2015 ൽ 5%വുമായി കുറയ്ക്കുകയായിരുന്നു.