ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഹണി മൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലം കേരളം തന്നെയാണ്. നമ്മുടെ പ്രകിതി ഭംഗിയും, കാടുകളും, കടലും, കായലുകളും വേറെ എവിടെ ആസ്വദിക്കാൻ സാധിക്കും.
കുന്നുകളുടെ റാണിയെന്ന് അറിയപ്പെടുന്ന ഡാർജീലിങാണ് മറ്റൊരു ഹണി മൂണിന് പോകാൻ പറ്റിയ സ്ഥലം. ചായത്തോട്ടങ്ങളും, കാലാവസ്ഥയുമാണ്, മലയോരങ്ങളും, വെള്ളച്ചാട്ടങ്ങളും ഒക്കെ ഇവിടത്തെ പ്രത്യേകതകളാണ്.
ഹിമാചൽ പ്രദേശ് നയന മനോഹരമാണ്. അതിനോടൊപ്പം തന്നെ ആ കാലാവസ്ഥയും, മഞ്ഞും നിങ്ങളുടെ യാത്ര സുന്ദരമാക്കും. മണലിയും ഷിംലയും ഒക്കെ മനോഹരമായ സ്ഥലങ്ങളാണ്. വലിയ തിരക്ക് ഇഷ്ടപ്പെടാത്ത ആളുകൾക്ക് സ്പിറ്റി വാലിയിലും പോകാം .
ബീച്ചുകൾക്ക് പ്രശസ്തമാണ് ഗോവ. ഗോവയിൽ രാത്രികാല ജീവിതവും സുന്ദരമാണ്. കലാൻഗുട്ട് ബീച്ച്, ബാഗാ ബീച്ച്, അഞ്ജുന ബീച്ച്, ബാഗറ്റോർ ബീച്ച്, പാലോലം ബീച്ച്, സിങ്കേറിയൻ ബീച്ച്, മിരാമർ ബീച്ച് അങ്ങനെ നിരവധി ബീച്ചുകൾ നിങ്ങൾക്ക് സന്ദർശിക്കാം.