Budh margi 2022: ബുധന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ, വരുമാനം വർധിക്കും

ഒക്ടോബറിലെ ബുധന്റെ രാശിമാറ്റം സംഭവിക്കുകയാണ്. നിലവിൽ കന്നി രാശിയിൽ വക്ര​ഗതിയിലാണ് ബുധന്റെ സഞ്ചാരം. ഒക്ടോബർ രണ്ടിന് കന്നി രാശിയിൽ നേർരേഖയിലൂടെ സഞ്ചരിക്കും. ഈ രാശിമാറ്റം അഞ്ച് രാശിക്കാർക്ക് വൻ നേട്ടങ്ങൾ കൊണ്ടുവരും. ഇവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ രാശിമാറ്റം ​ഗുണം ചെയ്യുകയെന്ന് നോക്കാം. 

 

1 /5

മേടം: ബുധന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് പല നേട്ടങ്ങളും നൽകും. ബിസിനസിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. പുതിയ തൊഴിൽ അവസരം ലഭിക്കും. വ്യവസായ-വ്യാപാര മേഖലകളിലെ പ്രശ്നങ്ങൾ അവസാനിക്കും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്ന് നല്ല വാർത്തകൾ വരും.  

2 /5

ഇടവം: കന്നിരാശിയിൽ ബുധന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരം ഇടവം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. പെട്ടെന്ന് ധനലാഭം ഉണ്ടാകും. വരുമാനം വർധിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. പ്രമോഷൻ ലഭിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കും.  

3 /5

കന്നി: കന്നി രാശിക്കാർ എല്ലാ ജോലികളിലും വിജയിക്കും. ജോലിയിൽ പല പുതിയ നേട്ടങ്ങളും ഉണ്ടാക്കിയേക്കാം. ബഹുമാനം വർധിക്കും. രോഗങ്ങളിൽ നിന്ന് മുക്തി നേടും. മാതാപിതാക്കളുടെ ആരോഗ്യവും മെച്ചപ്പെടും.   

4 /5

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ കാലയളവിൽ പണം വന്ന് ചേർന്നേക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. വൃശ്ചിക രാശിക്കാർക്ക് ഈ സമയത്ത് പല പ്രശ്നങ്ങളിൽ നിന്നും വലിയ ആശ്വാസം ലഭിക്കും.   

5 /5

മകരം: മകരം രാശിക്കാർക്ക് നേർരേഖയിലൂടെയുള്ള ബുധന്റെ സഞ്ചാരം വലിയ നേട്ടങ്ങൾ നൽകും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന മകരം രാശിക്കാർക്ക് വിൽപ്പനയും ലാഭവും വർധിക്കും. ഉദ്യോഗാർത്ഥികൾക്കും ഈ സമയം ഗുണകരമാണ്. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola