Car Loan ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

1 /4

കാർ നമ്മുടെ ജീവിതത്തിൽ ഒരു ആവശ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. മിക്കവരും ലോൺ എടുത്ത് തന്നെയാണ് കാർ വാങ്ങാറുള്ളത്. പക്ഷെ മിക്കവർക്കും കാർ ലോൺ അവസാനിപ്പിച്ചതിന് ശേഷം ചെയ്യേണ്ടതെന്തൊക്കെയെന്ന് വ്യക്തമായ ധാരണ ഉണ്ടാകാറില്ല. ലോൺ ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?  

2 /4

ബാങ്കിൽ അടയ്ക്കാനുള്ള കാശ് മുഴുവൻ കൊടുത്ത് തീർത്ത ശേഷം ബാങ്കിന് ഇനി ബാധ്യതകൾ ഒന്നും നൽകാനില്ലെന്നുള്ള നോ ഒബ്ജെക്ഷൻ സെർട്ടിഫിക്കറ്റ് വാങ്ങണം. ലോൺ അടച്ച് തീർത്ത് രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ ബാങ്ക് നോ ഒബ്ജെക്ഷൻ സെർട്ടിഫിക്കറ്റ് നൽകും. ആർസി ബുക്കിൽ പേര് മാറ്റാൻ ഈ സെർട്ടിഫിക്കറ്റ് ആവശ്യമാണ്.

3 /4

വാഹനത്തിന്റെ ആർസി ബുക്ക് വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര്  ഉൾപ്പെടുത്തിയിരിക്കും. ലോൺ അടച്ച് തീർത്ത ശേഷം നോ ഒബ്ജെക്ഷൻ സെർട്ടിഫിക്കറ്റോട് കൂടി ആർടിഓയ്ക്ക് അപേക്ഷ സമർപ്പിച്ച് ബാങ്കിന്റെ പേര് ആർസി ബുക്കിൽ നിന്ന്  ഒഴിവാക്കണം.

4 /4

ലോൺ അടച്ച് തീർത്ത ശേഷം ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം ആക്റ്റീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്കോർ കുറയുകയും അടുത്ത ലോൺ എടുക്കുമ്പോൾ തടസ്സം ഉണ്ടാകുകയും ചെയ്യും.

You May Like

Sponsored by Taboola