Budhaditya Rajyayoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറും. ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് മെയ് 15 വരെ തുടരുകയും ബുധനുമായി ചേർന്ന് ബുധാദിത്യയോഗം രൂപപ്പെടുകയും ചെയ്യും
രാഹു, ഗുരു, യുറാനസ് എന്നിവയും മേട രാശിയിലുണ്ട് ഇവ ചേർന്ന് പഞ്ചഗ്രഹിയോഗം സൃഷ്ടിക്കും. ഈ രീതിയിൽ മെയ് 15 വരെ ഗ്രഹങ്ങളുടെ സ്ഥാനം വളരെ രസകരമായി തുടരും. ഇതിന്റെയൊക്കെ സ്വാധീനം 12 രാശിക്കാരിലും ഉണ്ടാകും. ഇടവത്തിൽ സൂര്യൻ പ്രവേശിക്കുന്നതിന് മുൻപ് വരെയുള്ള സമയം ഏതൊക്കെ രാശിക്കാർക്ക് ശുഭകരമായിരിക്കുമെന്ന് നമുക്ക് നോക്കാം.
മേടം (Aries): മേട രാശിയിൽ സൂര്യന്റെ സംക്രമണം ഇവർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇതോടൊപ്പം മേടരാശിയിൽ സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന ബുധാദിത്യയോഗവും ഈ രാശിക്കാർക്ക് ഫലം നൽകും. ഇത്തരക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ വലിയ നേട്ടമുണ്ടാകും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവയും നല്ലതായിരിക്കും.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് സൂര്യന്റെ സംക്രമം ശുഭകരമായിരിക്കും. ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. പ്രത്യേകിച്ച് മിഥുന രാശിയിലെ ബിസിനസുകാർക്ക് ഈ സമയം വലിയ നേട്ടങ്ങൾ നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.
കർക്കടകം (Cancer): സൂര്യൻ സംക്രമിക്കുന്നത് കർക്കടക രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുരോഗതി നൽകും. ഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകുന്ന പുതിയ അവസരങ്ങൾ ഉണ്ടാകും. വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് വിജയം ലഭിക്കും. പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. ധനനേട്ടം ഉണ്ടാകും. ധനം സേവ് ചെയ്യാനും നിങ്ങൾക്ക് കഴിയും. കുടുംബജീവിതം സന്തോഷകരമാകും.
ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപനായ സൂര്യൻ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. സാമ്പത്തിക നേട്ടം നൽകും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാക്കും, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം എടുക്കുകയാണെങ്കിൽ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ മറികടക്കാൻ കഴിയും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് സൂര്യന്റെ സംക്രമണം നല്ല ഫലങ്ങൾ നൽകും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ബിസിനസ്സ് വളരും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. പ്രണയ ജീവിതം അതിമനോഹരമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)