DA Hike In Diwali: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം; മൂന്ന് ശതമാനം ഡിഎ വർധനവ്

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ചു. ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഡിഎ വർധിപ്പിച്ച് തീരുമാനമെടുത്തത്.

  • Oct 16, 2024, 15:36 PM IST
1 /6

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം. ഡിയർനസ് അലവൻസ് അഥവാ ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു.

2 /6

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനമാണ് വർധിപ്പിച്ചത്.

3 /6

ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിക്കാൻ തീരുമാനമായത്.

4 /6

നിലവിൽ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൻറെ 50 ശതമാനമാണ്. ഇത് 53 ശതമാനമായി വർധിക്കും.

5 /6

ഇത് സംബന്ധിച്ച് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മാർച്ചിലാണ് അവസാനമായി ക്ഷാമബത്ത വർധിപ്പിച്ചത്.

6 /6

മാർച്ചിൽ ക്ഷാമബത്തയിൽ നാല് ശതമാനം വർധനവ് വരുത്തിയതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൻറെ 50 ശതമാനമായിരുന്നു. ഇപ്പോൾ 53 ശതമാനമായി.

You May Like

Sponsored by Taboola