8th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന് കേന്ദ്രം അനുമതി നൽകി കഴിഞ്ഞു. ഒരു കോടിയിലധികം വരുന്നവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനോ കേന്ദ്ര സർക്കാർ സർവീസുകളിൽ നിന്ന് വിരമിച്ച ആളോ ആണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡിഎ അലവൻസും ഡിഎ റിലീഫും ഉടൻ വർധിപ്പിക്കാൻ സാധ്യത. വരും ആഴ്ചയിൽ സർക്കാർ ഡിഎയിൽ ദ്വിവത്സര പരിഷ്കരണം പ്രഖ്യാപിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ചു. ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഡിഎ വർധിപ്പിച്ച് തീരുമാനമെടുത്തത്.