Diabetes: രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നോ? ഈ സമയങ്ങളിൽ വ്യായാമം ചെയ്യണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നതോ ശാരീരികമായി സജീവമായിരിക്കുന്നതോ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മികച്ച മാർ​ഗമാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.

  • Jun 01, 2023, 16:19 PM IST

ഇന്നത്തെ ജീവിതശൈലി മൂലം ആളുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ടൈപ്പ് 2 പ്രമേഹം ഇന്ന് വലിയ ആരോ​ഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്.

1 /5

ഭക്ഷണ ശീലങ്ങൾ മുതൽ വ്യായാമം വരെ വിവിധ ഘടകങ്ങൾ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ സഹായിക്കുന്നു.

2 /5

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വ്യായാമത്തിന് വലിയ പങ്കുണ്ടെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.

3 /5

പ്രമേഹരോഗികൾ പ്രമേഹം നിയന്ത്രിക്കാൻ പതിവായി വ്യായാമം ചെയ്യണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നു.

4 /5

ശാരീരിക വ്യായാമത്തിന് പുറമേ, ആരോഗ്യകരമായ ഭക്ഷണക്രമവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.   

5 /5

ഉച്ചകഴിഞ്ഞ് ശാരീരികമായി സജീവമായിരിക്കുന്ന ടൈപ്പ് 2 പ്രമേഹമുള്ളവർ ദിവസം മുഴുവനും സജീവമായിരിക്കുന്നവരേക്കാൾ വേഗത്തിൽ സുഖം പ്രാപിക്കുന്നതായി കണ്ടെത്തി.

You May Like

Sponsored by Taboola