Diet Tips : വണ്ണം കുറഞ്ഞാൽ ഡയറ്റ് നിർത്താമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

Diet Dos and Don'ts : നമ്മൾ ഉദ്ദേശിച്ച കണക്കിലേക്ക് ശരീരഭാരമെത്തിയതിന് ശേഷം ഉടൻ ഡയറ്റ് നിർത്തിയാൽ കുഴപ്പമുണ്ടാകുമോ എന്ന് സംശയം തോന്നിയേക്കാം. 

1 /5

വണ്ണം കുറയ്ക്കുന്നതിനുള്ള പ്രക്രിയയിൽ ഡയറ്റിന് ഏറ്റവും വലിയ പങ്കാണുള്ളത്. ചിലർ അധികം വർക്ക്ഔട്ട് ചെയ്യാതെ ഡയറ്റിന് പ്രാധാന്യം നൽകി വണ്ണം കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. അതിലൂടെ ഫലം ലഭിക്കുകയും ചെയ്യും. എന്നാൽ എല്ലാവരിലും ഉണ്ടാകുന്ന സംശയമാണ് ഡയറ്റ് നോക്കി വണ്ണം കുറച്ച് കഴിഞ്ഞാൽ പിന്നീട് ആ ഡയറ്റ് തുടരേണ്ട ആവശ്യമുണ്ടോ എന്ന്. 

2 /5

എന്നാൽ അങ്ങനെ നിർത്താൻ പാടില്ല. നിങ്ങൾ ഇത്രയും നാളും കഷ്ടപ്പെട്ടതിന് ഫലം ഇല്ലാതെയാകും. അങ്ങനെ പെട്ടെന്ന് ഡയറ്റ് നിർത്തിയാൽ പഴപടി വണ്ണം കുടുമെന്നാണ് സെലിബ്രേറ്റി ഡയറ്റീഷ്യനായ ലക്ഷ്മി മനീഷ് പറയുന്നത്.

3 /5

ഡയറ്റ് ചെയ്ത് വണ്ണം കുറഞ്ഞെന്ന് പറഞ്ഞാൽ അവിടെ തീരുന്നില്ല. 100 കിലോ ഉള്ള ഒരാൾ 60 കിലോയിൽ എത്തിയാൽ വണ്ണം കുറയ്ക്കുന്നത് പ്രക്രിയ അവിടെ അവസാനിക്കില്ല. ഡയറ്റ് ചെയ്യുമ്പോൾ ഫാറ്റ് സെല്ലുകൾ ചുരുങ്ങുക മാത്രമാണ് ചെയ്യുന്നത്. അപ്പോൾ ഡയറ്റ് നിർത്തി പഴയത് പോലെ ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ ആ കോശങ്ങൾ വീണ്ടും വികസിക്കും.

4 /5

അപ്പോൾ വീണ്ടും വണ്ണം വെയ്ക്കും. അതായത് നമ്മൾ വണ്ണം കുറയ്ക്കാൻ ഒരിക്കൽ തുടങ്ങിയാൽ അത് ജീവിതം കാലം മുഴുവൻ അത് തുടരുക തന്നെ വേണം. 

5 /5

ഇപ്പോൾ ഡയറ്റ് എല്ലാം നിർത്തി ഒരാഴ്ച മധുരവും മറ്റും കഴിച്ചെന്ന് ഇരിക്കെട്ടെ. നിങ്ങൾക്ക് രണ്ട് കിലോ ഉടനെ കൂടുമെന്നാണ് ലക്ഷ്മി മനീഷ് പറയുന്നത്.

You May Like

Sponsored by Taboola