Tremors: നിങ്ങള്‍ക്ക് കൈ വിറയലുണ്ടോ? എങ്കില്‍ ഈ കാരണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം

ഇന്ന് പലരിലും കണ്ടുവരുന്ന ഒന്നാണ് കൈ വിറയല്‍. മദ്യപിച്ചില്ലെങ്കില്‍ കൈ വിറയ്ക്കും എന്ന് തമാശയായി പറയാറുണ്ടെങ്കിലും ചിലയാളുകളില്‍ അതും ഒരു കാരണമാണ്.  

 

Tremors symptoms and causes: എന്തായാലും കൈ വിറയല്‍ അനുഭവപ്പെടുന്നത് വെറുതെയല്ല എന്ന കാര്യം അറിഞ്ഞിരിക്കണം. ഇതിന് പിന്നില്‍ വ്യക്തമായ ചില കാരണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം. 

1 /5

ഷുഗര്‍ : രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് കൈ വിറയലിന് കാരണമാകാറുണ്ട്. ഇന്‍സുലിനോ മറ്റ് മരുന്നുകളോ എടുക്കുന്നവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. 

2 /5

ഹൈപ്പര്‍തൈറോയിഡിസം : തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുതലായി ഉത്പ്പാദിപ്പിക്കുമ്പോഴാണ് ഹൈപ്പര്‍തൈറോയിഡിസം ഉണ്ടാകുന്നത്. ഇത് കൈ വിറയലിന് കാരണമാകാറുണ്ട്. 

3 /5

ഉത്കണ്ഠ : മാനസികമായ പ്രശ്‌നങ്ങളും കൈ വിറയലിന് കാരണമാകാറുണ്ട്. ഉത്കണ്ഠ ഉള്ളവരില്‍ ബിപി കൂടാനും ശരീരത്തില്‍ അഡ്രിനാലിന്റെ അളവ് കൂടാനും സാധ്യതയുണ്ട്. ഇത് കൈ വിറയല്‍ അനുഭവപ്പെടാന്‍ കാരണമാകും. 

4 /5

പാര്‍ക്കിന്‍സണ്‍സ് : പ്രായം കൂടുതലുള്ളവരിലാണ് സാധാരണയായി പാര്‍ക്കിന്‍സണ്‍സ് കണ്ടുവരുന്നത്. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗം ചലനത്തെ ബാധിക്കും. കൈകളില്‍ നിന്ന് തുടങ്ങുന്ന വിറയല്‍ പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. 

5 /5

മള്‍ട്ടിപ്പിള്‍ സെലേറോസിസ് : നാഡീ വ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു രോഗമാണ് മള്‍ട്ടിപ്പിള്‍ സെലെറോസിസ്. കൈ വിറയലാണ് ഇതിന്റെ പ്രധാന രോഗലക്ഷണം.

You May Like

Sponsored by Taboola