Vastu tips: ഈ 6 വസ്തുക്കള്‍ അടുക്കളയില്‍ സൂക്ഷിക്കരുത്; കടം കേറി മുടിയും, ഒപ്പം പട്ടിണിയും!

വാസ്തു ശാസ്ത്രത്തില്‍ ഓരോ വീട്ടിലെയും അടുക്കളയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അടുക്കളയിലെ കാര്യങ്ങള്‍ നന്നായി നടന്നാല്‍ വീട്ടില്‍ ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും എന്നാണ് പറയപ്പെടുന്നത്. 

 

Vastu tips fot kitchen: അടുക്കള കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ കുടുംബാംഗങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ലഭിക്കും. എന്നാല്‍, ചില വസ്തുക്കള്‍ അടുക്കളയില്‍ സൂക്ഷിച്ചാല്‍ ദാരിദ്രവും പട്ടിണിയും കടവും കാരണം ബുദ്ധിമുട്ടിലാകുമെന്നാണ് വിശ്വാസം.

1 /6

ചൂല്‍: വൃത്തിയുള്ള ഇടങ്ങളില്‍ മാത്രമേ മഹാലക്ഷ്മി വസിക്കൂ എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ചൂല്‍ അവശ്യ വസ്തുവാണ്. എന്നാല്‍, അടുക്കളയില്‍ ചൂല്‍ സൂക്ഷിക്കാന്‍ പാടില്ലെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.  

2 /6

പൊട്ടിയ പാത്രങ്ങള്‍: വീടുകളില്‍ പൊട്ടിയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. അതുപോലെ തന്നെ അടുക്കളയില്‍ പൊട്ടിയ പാത്രങ്ങളും സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല. ഇത് സാമ്പ്തിക ദുരിതങ്ങള്‍ക്ക് ഇടയാക്കും.   

3 /6

പഴകിയ മാവ്: മിക്ക വീടുകളിലും ഫ്രിഡ്ജില്‍ കാണപ്പെടുന്ന ഒന്നാണ് ഭക്ഷണ ഉണ്ടാക്കുന്നതിനുള്ള മാവ്. ഇത് വാസ്തു ശാസ്ത്രപരമായി ദോഷം ചെയ്യും. ശനി, രാഹു ഗ്രഹങ്ങള്‍ പ്രതികൂലമായി നില്‍ക്കാന്‍ ഇത് ഇടയാക്കുകയും പ്രശ്‌നങ്ങളുടെ ഘോഷയാത്ര ആരംഭിക്കുകയും ചെയ്യും.   

4 /6

കണ്ണാടി: എല്ലാ വീടുകളിലും പൊതുവായി കാണപ്പെടുന്ന വസ്തുവാണ് കണ്ണാടി. അടുക്കളയില്‍ ഒരിക്കലും കണ്ണാടി സ്ഥാപിക്കാന്‍ പാടില്ല. ഇത് വീട്ടിലേയ്ക്ക് നെഗറ്റീവ് എനര്‍ജിയെ ക്ഷണിച്ചു വരുത്തും. പട്ടിണിയും ദാരിദ്രവും കൊണ്ട് കുടുംബം മുടിയും.   

5 /6

മരുന്നുകള്‍: സാധാരണയായി അടുക്കളയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന പതിവ് കണ്ടുവരാറുണ്ട്. അടുക്കളയില്‍ മരുന്നുകള്‍ സൂക്ഷിച്ചാല്‍ രോഗങ്ങള്‍ പിടികൂടുമെന്നാണ് പറയുന്നത്. ഇത് പിന്നീട് സാമ്പത്തിക ബാധ്യതയിലേയ്ക്ക് വഴി മാറും.   

6 /6

ചെരിപ്പുകള്‍: അടുക്കളയില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത വസ്തുക്കളില്‍ ഒന്നാണ് പുറത്ത് ധരിക്കുന്ന ചെരിപ്പുകള്‍. പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പ് അടുക്കളയില്‍ ധരിക്കാനും പാടില്ല. എന്നാല്‍ അടുക്കളയില്‍ മാത്രമായി ചെരിപ്പ് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)   

You May Like

Sponsored by Taboola