Saturn Retrogate 2024: കർമ്മഫല ദാതാവും നീതിയുടെ ദൈവവുമായി ശനി 139 ദിവസം വക്രഗതിയിൽ ചലിക്കും. ശനിയുടെ പ്രതിലോമ ചലനം ഇപ്പോഴും ദോഷകരമായിരിക്കില്ല
Shani Vakri 2024: ശനിയെ കർമ്മത്തിനനുസരിച്ചു ഫലം നൽകുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനിയുടെ സഞ്ചാര കാലയളവിൽ ചിലപ്പോൾ നേർരേഖയിലും മറ്റു ചിലപ്പോൾ വക്രഗതിയിലും ചലിക്കും.
കർമ്മഫല ദാതാവും നീതിയുടെ ദൈവവുമായി ശനി 139 ദിവസം വക്രഗതിയിൽ ചലിക്കും. ശനിയുടെ പ്രതിലോമ ചലനം ഇപ്പോഴും ദോഷകരമായിരിക്കില്ല. ശനിയെ കർമ്മത്തിനനുസരിച്ചു ഫലം നൽകുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
ശനിയുടെ സഞ്ചാര കാലയളവിൽ ചിലപ്പോൾ നേർരേഖയിലും മറ്റു ചിലപ്പോൾ വക്രഗതിയിലും ചലിക്കും. ശനി വിപരീത രീതിയിൽ ചലിക്കുന്നതിനെയാണ് ശനി വക്രി എന്ന് പറയുന്നത്.
ഈ അവസ്ഥയിൽ ശനി വളരെ വിനാശകരമായിരിക്കും എന്നാണ് പറയുന്നത്. എന്നാൽ അത് തീർത്തും ശരിയല്ല. ജൂൺ 30 ന് ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് 139 ദിവസം വരെ തുടരും.
ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് വളരെ ശുഭകരമായ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
കന്നി (virgo): വക്ര ശനി ഈ രാശിക്കാർക്ക്ക്കും വലിയ ഗുണം നൽകും. ഈ രാശിക്കാർക്ക് പല സ്രോതസ്സുകളിൽ നിന്നും ധനനേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയുള്ളവർക്ക് സ്ഥല മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട് അത് പ്രമോഷനോടൊപ്പം ആയിരിക്കും. ഇത് അവരുടെ വരുമാനം വർദ്ധിപ്പിക്കും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ നിലനിൽക്കും
തുലാം (Libra): തുലാം ഈ രാശിക്കാരുടെ ജീവിതത്തിൽ ശനി വക്രി വലിയ മാറ്റങ്ങളുണ്ടാക്കും. ഇവർക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാക്കും. അത് അവരുടെ ജീവിതനിലവാരം ഉയർത്തും. വക്രി ശനിയുടെ സ്വാധീനം മൂലം ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.
മീനം (Pisces): മീനം രാശിക്കാർക്ക് ശനി വക്രിയിലൂടെ നിക്ഷേപവുമായി ബന്ധപ്പെട്ട ജോലികളിൽ വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. പഴയതും പുതിയതുമായ നിക്ഷേപങ്ങളിൽ നിന്ന് നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും. വക്രി ശനിയുടെ സ്വാധീനം മൂലം ലോട്ടറിയടിക്കാനും സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)