ദുൽഖർ സൽമാന്റെ മകൾ മറിയത്തിന്റെ ആറാം പിറന്നാൾ ആയിരുന്നു ഇന്നലെ. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് താരം സോഷ്യൽ മീഡിയയിൽ ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. നിരവധി താരങ്ങൾ ഈ പോസ്റ്റിന് താഴെ മറിയത്തിന് ആശംസകൾ നേർന്നു. മറിയത്തിനും അമാലിനുമൊപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.