Dulquer Salmaan: കിംഗ് ഓഫ് കൊത്തയുടെ റിലീസിന് കാത്ത് ദുൽഖർ; പുത്തൻ ചിത്രങ്ങൾ വൈറൽ

മെ​ഗാ സ്റ്റാ‍ർ മമ്മൂട്ടിയുടെ മകൻ എന്ന പരി​ഗണനയില്ലാതെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് ദുൽഖ‍ർ സൽമാൻ. സെക്കൻറ്​ ഷോ എന്ന ചിത്രത്തിലൂടെയാണ് സൽമാൻ വെള്ളിത്തിരയിൽ എത്തിയത്. 

Dulquer Salmaan latest photos: സ്വാഭാവികമായ അഭിനയ മികവിലൂ​ടെ സിനിമ മേഖലയിൽ​ സ്വന്തം ഇരിപ്പിടം ഒരുക്കാൻ ദുൽഖറിനായി​. ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പാൻ ഇന്ത്യൻ താരമാണ് ദുൽഖ‍ർ സൽമാൻ.

1 /7

2010ൽ മുംബൈയിലെ ബേരി ജോണ്‍ ആക്ടിം​ഗ് സ്റ്റുഡിയോയില്‍ അഭിനയം പഠിക്കാന്‍ ദുൽഖ‍ർ ജോയിന്‍ ചെയ്തു.

2 /7

2012ൽ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രത്തിലെ ലാലു എന്ന കഥാപാത്രം ഹിറ്റായതോടെ ദുൽഖറിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

3 /7

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ ദുൽഖർ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. 

4 /7

ഉസ്താദ് ഹോട്ടൽ, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യൻ, ചാര്‍ളി, കലി, കമ്മട്ടിപ്പാടം, സിഐഎ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായി. 

5 /7

ചാര്‍ളിയിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

6 /7

സിനിമ പോലെ തന്നെ വാഹനങ്ങളോടും ഏറെ പ്രിയമുള്ള താരമാണ് ദുൽഖർ. 

7 /7

ആരാധകർ ഡിക്യു, കുഞ്ഞിക്ക എന്നെല്ലാമാണ് ദുൽഖറിനെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. 

You May Like

Sponsored by Taboola