Black Shade Removing Tips from Face: മുഖത്തെ ബ്ലാക്ക് ഷേഡിനെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്. ഇത്തരത്തിൽ മുഖത്തെ ബ്ലാക്ക് ഷേഡ് എങ്ങനെ മാറ്റാം എന്ന് നോക്കാം.
നിങ്ങളുടെ മുഖം എപ്പോഴും ഭംഗിയായി സൂക്ഷിക്കാനാണ് എല്ലാവർക്കും ആഗ്രഹം. അത് കൊണ്ട് തന്നെ വ്യത്യസ്തമായ കോസ്മെറ്റിക്സുകൾ ഉപയോഗിച്ച് മുഖ സംരക്ഷണവും ചർമ്മ സംരക്ഷണവും നടത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ഇതിനൊക്കെ അധികം പണം ചിലവഴിക്കാതെ തന്നെ വീട്ടിൽ തന്നെ ചില ടിപ്സ് ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. മുഖത്തെ ബ്ലാക്ക് ഷേഡിനെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്. ഇത്തരത്തിൽ മുഖത്തെ ബ്ലാക്ക് ഷേഡ് എങ്ങനെ മാറ്റാം എന്ന് നോക്കാം.
പലതരം പാടുകളും അഴുക്കും കളയാൻ മുൾട്ടാണി മിട്ടി വളരെ നല്ലതാണ്. ഇത് പുരട്ടുന്നത് വഴി നിങ്ങളുടെ മുഖത്തെ ടാനിങ്ങും കറുപ്പും ഒരു പരിധി വരെ ഇല്ലാതാകും. മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ, ഇത് ദിവസവും മുഖത്ത് പുരട്ടാം
കറുത്ത പാടുകൾ നീക്കം ചെയ്യാൻ ബെസ്റ്റായിട്ടുള്ള ഒന്നാണ് നാരങ്ങ. ബ്ലീച്ചിങ്ങ് ഗുണമുള്ള സ്വഭാവിക ആൻറി ഓക്‌സിഡന്റ് കൂടിയാണ് നാരങ്ങ. ഇതിലെ വൈറ്റമിൻ സി ചർമ്മത്തിന് നല്ലതാണ്
മുഖത്തിന് തിളക്കം നൽകാൻ കറ്റാർ വാഴ വളരെ ഗുണപ്രദമാണ് കണക്കാക്കപ്പെടുന്നു. ഇത് 20 മിനിറ്റ് മുഖത്ത് പുരട്ടുന്നത് മുഖത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കും. രാത്രിയിലും കറ്റാർ വാഴ പുരട്ടി ഉറങ്ങാം. .
മുഖത്തെ കറുപ്പ് അകറ്റാൻ ദിവസവും ബദാം ഓയിൽ ഉപയോഗിക്കാം. മുഖത്തിൻ്റെ തിളക്കം തിരികെ കൊണ്ടുവരാൻ ഈ രീതി മികച്ചതായി കണക്കാക്കപ്പെടുന്നു. കറുത്ത പാടുകളും ഇത് നീക്കംചെയ്യുന്നു.
മഞ്ഞളും ചെറുപയറും അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. നിങ്ങൾക്ക് ഇത് ദിവസവും പ്രയോഗിക്കാം അല്ലെങ്കിൽ ആഴ്ചയിൽ 3 ദിവസം ഉപയോഗിക്കാം. ഇതുവഴി മുഖത്തെ അഴുക്കും കറുപ്പും മാറും Disclaimer വീട്ടുവൈദ്യങ്ങളുടെയും പൊതുവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്ത തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനെ സമീപിക്കുക