പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരങ്ങളിലൊന്നാണ് കോഴിമുട്ട. ആരോഗ്യ സംരക്ഷണത്തിന് മുട്ട കഴിക്കുന്നത് ഗുണകരമാണ്.
Side effects of eggs: നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും മുട്ട പതിവായി അമിത അളവിൽ കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.
1/7ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കില്ല. എന്നാൽ, അമിതമായി മുട്ട കഴിച്ചാൽ അത് ശരീരത്തിലെ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കും.
2/7പ്രോട്ടീൻ അമിതമായി ശരീരത്തിലെത്തിയാൽ അത് വൃക്ക സംബന്ധമായ രോഗങ്ങളിലേക്ക് നയിക്കും. ഉയർന്ന കലോറി ശരീരത്തിലെത്തുന്നത് കൊളസ്ട്രോൾ ലെവലിനെയും ബാധിക്കും.
3/7ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
4/7ദിവസവും 2 മുട്ട വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
5/7മുട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റബിൻ ബി, മോണോ-പോളിഅൺസാച്ചുറേറ്റഡ് ഫാറ്റ് എന്നിവ ആരോഗ്യമുള്ള നാഡീവ്യവസ്ഥയ്‌ക്കും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും സഹായിക്കുന്നു.
6/7കാഴ്ചശക്തി വർദ്ധിപ്പിക്കാനും ശരീരത്തിൽ നല്ല കൊഴുപ്പുണ്ടാക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും മുട്ട സഹായിക്കും.
7/7ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.