Rahu Transit 2023: രാഹു സംക്രമത്തിൽ ഈ രാശിക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടം ഉറപ്പ്

Rahu Transit: ഹിന്ദു പഞ്ചഭൂതം അനുസരിച്ച്, ഒക്ടോബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33 ന് രാഹു മേടത്തിൽ നിന്ന് മീനരാശിയിലേക്ക് പ്രവേശിക്കുന്നു. 

Rahu Transit 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നുവെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇതിനെ പ്ലാനറ്ററി ട്രാൻസിറ്റ് എന്നാണ് വിളിക്കുന്നത്. രാഹുവും കേതുവും രാശി മാറുകയാണ്. ഇവ എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ജ്യോതിഷത്തിൽ രാഹുവിനെ നിഴൽ ഗ്രഹമായാണ് കണക്കാക്കുന്നത്. 2023 ഒക്ടോബർ 30-ന് രാഹു രശി മാറാൻ പോകുകയാണ്. രാഹുവിന്റെ സംക്രമണം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും, 4 രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം വളരെയധികം ഗുണം ചെയ്യും.  

 

1 /4

മിഥുനം: മിഥുന രാശിക്കാർക്ക് രാഹുവിന്റെ സംക്രമത്തിൽ നിന്ന് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതിക്ക് പുതിയ വഴികൾ തെളിയും. അത് സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും കാരണമാകും.   

2 /4

കന്നി: കന്നി രാശിക്കാർക്ക് രാഹുവിന്റെ രാശി മാറ്റം വളരെ ഗുണകരമാണ്. പങ്കാളിത്തത്തോടെ ചെയ്യുന്ന എല്ലാ പ്രവൃത്തികളും വിജയിക്കുകയും വലിയ സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്യും. ഒരു പുതിയ ബിസിനസ് അല്ലെങ്കിൽ സംയുക്ത സംരംഭം തുടങ്ങാൻ അനുകൂല സമയമാണിത്.  

3 /4

കുംഭം: രാഹു സംക്രമിക്കുന്നത് കുംഭ രാശിക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കും. അപ്രതീക്ഷിതമായ ധനലാഭം മൂലം ജീവിതം സന്തോഷകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സമയം വ്യാപാരികൾക്ക് വളരെ അനുകൂലമാണ്.  

4 /4

മീനം: രാഹു മേടത്തിൽ നിന്ന് മീനം രാശിയിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിൽ, മീനം രാശിക്കാർക്ക് വളരെയധികം സമ്പത്ത് ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപത്തിനുള്ള ഏറ്റവും നല്ല സമയമായിരിക്കും ഇത്. ശാരീരിക ആരോഗ്യം മെച്ചപ്പെടും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola