പഞ്ചാംഗമനുസരിച്ച്, ഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും അധിപനായ വ്യാഴം അസ്തമിച്ചു. ഇതുമൂലം ചില രാശിക്കാർക്ക് അശുഭഫലങ്ങൾ ഉണ്ടാകും.
വ്യാഴം ഏപ്രിൽ ഒന്നിന് അസ്തമിക്കുകയും 2023 മെയ് രണ്ടിന് വീണ്ടും ഉദിക്കുകയും ചെയ്യും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ എല്ലാ രാശിക്കാർക്കും ഗുരു അസ്തമയം അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. എന്നാൽ വളരെ ജാഗ്രത പാലിക്കേണ്ട അഞ്ച് രാശികളുണ്ട്.
മേടം: വ്യാഴത്തിന്റെ രാശിമാറ്റം മൂലം മേടം രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടാം. വിഷാദം ഉണ്ടായേക്കാം. പുതിയ ജോലി തുടങ്ങുന്നതിൽ തിരിച്ചടിയും ബിസിനസ്സിൽ നഷ്ടവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് കുടുംബത്തിൽ അശുഭകരമായ കാര്യങ്ങൾ ഉണ്ടാകാം. അതുപോലെ കുടുംബാംഗങ്ങളുമായുള്ള ബന്ധം വഷളാകാം. പ്രധാനപ്പെട്ട പല ജോലികളും പൂർത്തിയാകാതെ പോകും. അലസത നിറഞ്ഞ സമയം ആയിരിക്കും.
വൃശ്ചികം: വിദ്യാർഥികൾക്ക് തൃപ്തികരമല്ലാത്ത പരീക്ഷാഫലം ലഭിച്ചേക്കാം. ദഹന സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. പാഴ് ചെലവുകൾ വർധിക്കുന്നതിനും സാധ്യതയുണ്ട്.
കുംഭം: കുംഭ രാശിക്കാർക്ക് ചില പ്രശ്നങ്ങൾ നേരിടാം. സാമ്പത്തിക പ്രതിസന്ധി വർധിക്കും. നിങ്ങളുടെ പരുഷമായ സംസാരം വഴക്കുകളിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സമയം നിക്ഷേപം പൂർണമായും ഒഴിവാക്കുക.
മീനം: ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാം. ജോലിസ്ഥലത്തും നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. സാമ്പത്തിക സ്ഥിതി മോശമാകും. വിഷാദം ഉണ്ടാകുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.