White hair: നരച്ച മുടി പിഴുതെടുക്കാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത്...!

ഇന്ന് പ്രായഭേദമന്യേ പലരെയും അലട്ടുന്ന ഒന്നാണ് മുടിയിലെ നര. യുവാക്കളില്‍ അകാല നരയും വളരെ വലിയ രീതിയില്‍ കാണപ്പെടുന്നുണ്ട്. 

 

Hair care tips: അകാല നര പിടിപെട്ടാല്‍ അത് പലര്‍ക്കും വലിയ പ്രശ്‌നമാണ്. ആത്മവിശ്വാസത്തെ പോലും ഇത് ബാധിച്ചേക്കാം. അതിനാല്‍ നരച്ച മുടി കണ്ടാല്‍ അത് പിഴുതെടുക്കുന്നവരും ഏറെയാണ്. 

1 /6

ഒന്നോ രണ്ടോ നരച്ച മുടി കണ്ടാല്‍ ഉടനടി അത് പിഴുത് കളയാനുള്ള പ്രവണത എല്ലാവരിലുമുണ്ടാകും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്നതിന്റെ ശാസ്ത്രീയ വശം പലര്‍ക്കും അറിയില്ല.   

2 /6

നരച്ച മുടി പിഴുതെടുക്കുന്നത് നല്ലതാണോ എന്ന കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ അനന്തരഫലമാണ് ഇനി പറയാന്‍ പോകുന്നത്. ഒപ്പം ചില ടിപ്‌സും.   

3 /6

നരച്ച മുടി പിഴുതാല്‍ അത് കൂടുതല്‍ മുടികള്‍ നരയ്ക്കുന്നതിന് കാരണമാകുമെന്ന് പറയാറുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നതിലൂടെ മറ്റ് മുടികള്‍ നരയ്ക്കുന്നത് തടയാന്‍ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.   

4 /6

നരച്ച മുടി പിഴുതെടുക്കുന്നത് മുടിയുടെ വേരിനേയാണ് ബാധിക്കു. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. അതുകൊണ്ട് നരച്ച മുടി കണ്ടാല്‍ അത് പിഴുതെടുക്കാതിരിക്കുക എന്നതാണ് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് നല്ലത്.   

5 /6

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നതാണ് മുടി നരയ്ക്കുന്നതിനെ പ്രതിരോധിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത്. വിറ്റാമിനുകളുടെ കുറവ് പലപ്പോഴും മുടിയുടെ കരുത്തിനെ ബാധിക്കാറുണ്ട്.    

6 /6

പോഷകാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം എന്നിവയോട് ഗുഡ്‌ബൈ പറയുക എന്നിവ ചെയ്താല്‍ അകാല നരയെ തടയാന്‍ സഹായിക്കും. 

You May Like

Sponsored by Taboola