പുത്തൻ മേക്കോവറിൽ ഞെട്ടിച്ച് ഹനാൻ ഹമീദ്, ചിത്രങ്ങൾ വൈറൽ

Hanan Hameed: യൂണിഫോമിൽ റോഡരികിൽ മീൻ വില്പന നടത്തിയ ഹനാൻ ഹമീദ് എന്ന മലയാളി പെൺകുട്ടിയെ അത്ര പെട്ടന്ന് മലയാളികൾ മറക്കാൻ ഇടയില്ല. ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

1 /7

യൂണിഫോമിൽ റോഡരികിൽ മീൻ വില്പന നടത്തിയ ഹനാൻ ഹമീദ് എന്ന മലയാളി പെൺകുട്ടിയെ അത്ര പെട്ടന്ന് മലയാളികൾ മറക്കാൻ ഇടയില്ല. 

2 /7

ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.  

3 /7

പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു.

4 /7

സർക്കാരിന്റെ മകൾ എന്നായിരുന്നു ഹനാനിനെ ആ സമയത്ത് വിളിച്ചിരുന്നത്. അത് കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് ഹനാന്റെ ജീവിതത്തിൽ മറ്റൊരു പ്രതിസന്ധി വന്നെത്തിയത്. ഒരു അപകടത്തിൽ ഹനാന്റെ നട്ടെലിന് സാരമായി പരിക്കേറ്റിരുന്നു. അന്നും ഹനാനിന് സഹായമായി എത്തിയിരുന്നത് സർക്കാർ ആയിരുന്നു. 

5 /7

സംഭവം ഏറെ ചർച്ചയായ ഒന്നായിരുന്നു. സർജറി നടത്തിയിരുന്നെങ്കിലും നട്ടെലിന് പരിക്കേറ്റതുകൊണ്ട് ബുദ്ധിമുട്ടുകൾ പിന്നീടുമുണ്ടായി. പലപ്പോഴും ട്രോളുകളും വിമർശനങ്ങളും ഹനാൻ കേൾക്കേണ്ടി വന്നിരുന്നു. അതെല്ലാം സഹിച്ചുകൊണ്ടാണ് ഹനാൻ ജീവിതത്തിൽ ഓരോ നിമിഷവും പോരാടിയത്.   

6 /7

ഇപ്പോഴിതാ ഹനാന്റെ നിശ്ചയദാർഢ്യത്തിന്റെ ഒരു ഉദാഹരണം കൂടി മലയാളി കണ്ടിരിക്കുകയാണ്. നേരെ ശരിക്കും നടക്കാൻ പോലും സാധിക്കാതിരുന്ന ഹനാൻ പൂർവ്വാധികം ശക്തിയായി മടങ്ങിയെത്തിരിക്കുകയാണ്. ജിമ്മിൽ അതികഠിനമായ വർക്ക് ഔട്ട് ചെയ്താണ് ഹനാൻ പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയത്.   

7 /7

ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാൻ വർക്ക് ഔട്ട് ചെയ്തിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഹനാന്റെ ഈ കിടിലൻ തിരിച്ചുവരവിനെ അഭിനന്ദിച്ച് നിരവധി മലയാളികളാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.

You May Like

Sponsored by Taboola