'ഒരു സിറിഞ്ച് ഒരു തവണ മാത്രം'; അല്ലെങ്കിൽ എന്ത് സംഭവിക്കും? അറിയണം ഇക്കാര്യങ്ങൾ

നമ്മൾ ഇത് ഒരുപാട് നാളുകളായി കേട്ടുവരുന്ന കാര്യമാണ്. ഇത്തരത്തിൽ ഒരു സൂചി ഉപയോ​ഗിച്ച് ഒരുപാട് പേർക്ക് കുത്തിവെയ്ക്കുമ്പോൾ എയ്ഡ്സ് പോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

കേന്ദ്ര സർക്കാരിന്‍റെ "ഒരു സൂചി, ഒരു സിറിഞ്ച്, ഒരു തവണ" എന്ന പ്രതിജ്ഞ കാറ്റില്‍ പറത്തിക്കൊണ്ടാണ് മധ്യ പ്രദേശിലെ ഒരു സ്കൂളില്‍ കോവിഡ് വാക്സിനേഷൻ പരിപാടി നടന്നത്. ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്കാണ് ഇവിടെ കുത്തിവയ്പ്പ് നല്‍കിയത്. സംഭവം വിവാദമായതോടെ അധികൃതര്‍ നടപടി കൈകൊണ്ടു. ഒരു സൂചി പലരിൽ ഉപയോ​ഗിച്ചാൽ എന്താണ് സംഭവിക്കുക? വിശദമായി അറിയാം...

1 /3

നേരത്തെ പറഞ്ഞത് പോലെ തന്നെ ഒരു സൂചി പലരിൽ ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകാൻ ഏറ്റവും അധികം സാധ്യതയുള്ള അസുഖമാണ് എച്ച്ഐവി. ഈ അസുഖബാധിതരായവരെ കുത്തിവെച്ച സിറിഞ്ച് മറ്റുള്ളവരിൽ ഉപയോ​ഗിക്കുമ്പോൾ വൈറസ് അവരുടെ ശരീരത്തിലും എത്തും.  എച്ച്ഐവിക്കെതിരെ മരുന്ന് ഇല്ല എന്ന വസ്തുതയും നമ്മൾ ഓർക്കണം.  

2 /3

ഒന്നില്‍ കൂടുതല്‍ തവണ ഒരേ സിറിഞ്ച് ഉപയോഗിച്ചാൽ ഹെപ്പറ്റിറ്റീസ് ബി, ഹെപ്പറ്റിറ്റീസ് സി എന്നീ അസുഖങ്ങളും വരാൻ സാധ്യതയുണ്ട്. ഹെപ്പറ്റിറ്റീസ് ബി വൈറസാണ് ഹെപ്പറ്റിറ്റീസ് ബിക്ക് കാരണമാകുന്നത്. ക്ഷീണം, വിശപ്പില്ലായ്മ, കടുത്ത വയറുവേദന എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.   

3 /3

ഹെപ്പറ്റിറ്റീസ് സി എന്നത് ലിവറിനെ ബാധിക്കുന്ന അസുഖമാണ്. കരളില്‍ വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. ഹെപ്പറ്റിറ്റീസ് സി വൈറസ് ആണ് ഇതിന് കാരണം. വിശപ്പില്ലായ്മ, ചര്‍മ്മത്തില്‍ അമിതമായി അനുഭവപ്പെടുന്ന ചൊറിച്ചില്‍ എന്നിവയെല്ലാം ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ കണ്ണിലും തൊലിയിലും മഞ്ഞ നിറവും ഉണ്ടാകും.

You May Like

Sponsored by Taboola