തന്റെ 38 മത് ജന്മദിനം ആഘോഷിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. നയൻതാരയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് കൊണ്ട് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.
എന്റെ ഉയരും ഉലകവും നീയാണെന്ന് പറഞ്ഞ് കൊണ്ടാണ് വിഘ്നേഷ് ശിവൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തങ്ങൾ മാതാപിതാക്കളായി കഴിഞ്ഞിട്ടുള്ള ആദ്യ ജന്മദിനം ആണെന്നതിന്റെ സന്തോഷവും വിഘ്നേഷ് പങ്കുവെച്ചിട്ടുണ്ട്.
ഒക്ടോബർ 9 നാണ് തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ച വിവരം ഇരുവരും ആരാധകരെ അറിയിച്ചത്.
ഇതിന് പിന്നാലെ നിരവധി നിയമ പ്രശ്‍നങ്ങളും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും കഴിയാത്തവർക്ക് എങ്ങനെ സറോഗസി ചെയ്യാൻ കഴിയും എന്നതായിരുന്നു ഇതിന് കാരണം. എന്നാൽ ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്ന് ഇരുവരും അറിയിച്ചതോടെ ഈ പ്രശ്‌നം കെട്ടടങ്ങുകയായിരുന്നു.