ബദാം ഓയിലിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ, ഇത് മിതമായ അളവിൽ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
ബദാം ഓയിൽ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഹൃദയാരോഗ്യം, ശ്വസാകോശാരോഗ്യം, ചർമ്മത്തിൻറെയും മുടിയുടെയും ആരോഗ്യം എന്നിവയ്ക്ക് ബദാം ഓയിൽ മികച്ചതാണ്.
ആരോഗ്യകരമായ കൊഴുപ്പുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബദാം ഓയിൽ തലച്ചോറിൻറെ പ്രവർത്തനത്തിനും ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ഗുണം ചെയ്യുന്നു.
ബദാം ഓയിലിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ബദാം ഓയിലിൽ അടങ്ങിയിരിക്കുന്ന മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.
ബദാം ഓയിലിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനം മികച്ചതാക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)