Healthy Hair Tips: അഴകാര്‍ന്ന ഇടതൂര്‍ന്ന സുന്ദരമായ നീളമുള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. മുടിയുടെ ഭംഗി വര്‍ദ്ധിപ്പിക്കാനും നന്നായി വളരാനും വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മില്‍ പലരും.
എന്നാല്‍, മുടിയ്ക്ക് പുറമേ നല്‍കുന്ന പരിചരണത്തോടൊപ്പം മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് നാം കഴിയ്ക്കുന്ന ഭക്ഷണമാണ് അത്. നമ്മുടെ ഭക്ഷണം പോഷകങ്ങള്‍കൊണ്ട് സമ്പന്നമായിരിക്കണം. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിയ്ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഡയറ്റിൽ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം ആന്തരികമായി കാത്തുസൂക്ഷിക്കാന്‍ സഹായിയ്ക്കം. ചില പ്രത്യേക സസ്യാഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്.
പാലക്ക് ( Spinach) പാലക്ക് കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. പാലക്കില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിയ്ക്കുന്നു. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിയ്ക്കും.
പയറുവര്‍ഗ്ഗങ്ങള്‍ (Pulses) പയറുവര്‍ഗ്ഗങ്ങളില്‍ ധാരാളം ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവ കാണപ്പെടുന്നു, ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമാണ്. തലയോട്ടിയിലേക്ക് കൂടുതല്‍ ഓക്സിജൻ എത്തിക്കാൻ പയർവർഗ്ഗങ്ങൾ ധാരാളം കഴിക്കണം.
തൈര് (Curd) തൈരിൽ ധാരാളം വിറ്റാമിൻ ബി 5 കാണപ്പെടുന്നു. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ് തൈര്. തൈര് കഴിക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കും. ഇഹു മുടി വളര്‍ച്ചയെ കാര്യമായി സ്വാധീനിക്കും.
അവോക്കാഡോ (Avocado) അവോക്കാഡോ കഴിയ്ക്കുന്നതിലൂടെ മുടി ആരോഗ്യമുള്ളതാക്കാം. ഇതില്‍ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിയ്ക്കുന്നു. അതുകൂടാതെ, ഫാറ്റി ആസിഡുകളും ഉണ്ട്. ഇത് മുടിയ്ക്ക് ഏറെ സഹായകമാണ്. ഇടതൂര്‍ന്ന മുടിയ്ക്ക് അവോക്കാഡോ കഴിയ്ക്കുന്നത് ഉത്തമമാണ്
പരിപ്പ് (Nuts) ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പല അവശ്യ പോഷകങ്ങളും പരിപ്പില്‍ അടങ്ങിയിരിയ്ക്കുന്നു. ഇതിലെ വിറ്റാമിൻ ഇ, വിറ്റാമിൻ ബി, സിങ്ക് എന്നിവ തലയോട്ടിയുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്.