Deepa Thomas: നീല സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ദീപ തോമസ്, ചിത്രങ്ങൾ കാണാം

Deepa Thomas: ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലുമൊക്കെ അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടുന്ന ഒരുപാട് താരങ്ങളുണ്ട്. കരിക്ക് എന്ന വെബ് സീരീസുകൾ ചെയ്തിട്ടുള്ള ടീം തന്നെ ഇത്തരത്തിൽ വളരുകയും ഇപ്പോൾ കേരളത്തിൽ ഉടനീളം ഇവർക്ക് ആരാധകരുമുണ്ട്. 

1 /6

ആദ്യം ആൺകുട്ടികൾ മാത്രമായിരുന്നു കരിക്കിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയത്.  പിന്നീട് കരിക്കിന്റെ തന്നെ വേറെയും ചാനലുകൾ വന്നതോടെ അതിൽ പെൺകുട്ടികൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഒരുപാട് വെബ് സീരീസുകൾ വന്നിരുന്നു. 

2 /6

അതിൽ തന്നെ ഏറെ ശ്രദ്ധനേടിയ ഒരു സീരീസ് ആയിരുന്നു റോക്ക് പേപ്പർ സിസേഴ്സ്. അതിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയാവുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്ത താരമാണ് നടി ദീപ തോമസ്.

3 /6

ദീപ തോമസ് അതിന് മുമ്പ് മോഡലിംഗ് ചെയ്തിരുന്ന ഒരാളാണ്. പിന്നീട് ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച ദീപ കരിക്കിൽ എത്തിയതോടെ കൂടുതൽ അവസരങ്ങളും തേടിയെത്തി. 

4 /6

സിനിമകളിലും അഭിനയിച്ചു. ഹോം എന്ന സിനിമയിൽ നായികയായി അഭിനയിച്ച ദീപ അതിന് മുമ്പ് മോഹൻ കുമാർ ഫാൻസ്‌, വൈറസ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു.

5 /6

ഈദ് റിലീസായി എത്തുന്ന സുലൈഖ മൻസിൽ ആണ് ദീപയുടെ അടുത്ത സിനിമ.  ഇപ്പോഴിതാ നീല സാരിയിൽ അതി സുന്ദരിയായി തിളങ്ങിയ തന്റെ പുതിയ ഫോട്ടോസ് ദീപ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.   

6 /6

ഒരു കോളേജ് ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ദീപ സാരിയിൽ എത്തിയത്. സാരിയിൽ കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു. നിസാർ സി.ജിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola