Dandruff: താരനെ അകറ്റാൻ ഇത്ര എളുപ്പമോ! വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ

മുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

ഭൂരിഭാ​ഗം പേരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് താരൻ. തലയിൽ അമിതമായി എണ്ണമയം ഉള്ളതും താരൻ വർദ്ധിക്കാൻ ഒരു കാരണമാണ്. താരനെ അകറ്റാൻ വീട്ടിൽ തന്നെ സ്വീകരിക്കാവുന്ന ചില മാർ​ഗങ്ങൾ ഏതൊക്കെന്ന് നോക്കിയാലോ.
 

1 /6

ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങ നീരുമായി ചേർത്ത് തലയിൽ പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് താരനെ അകറ്റാൻ സഹായിക്കുന്നു.

2 /6

ചെമ്പരത്തിയുടെ തളിരിലകൾ ഒരു ​ദിവസം വെള്ളത്തിലിട്ട് വച്ചിട്ട് അതേ വെള്ളത്തിൽ ഇലകൾ അരച്ച് പിഴിഞ്ഞെടുത്ത് തലയിൽ പുരട്ടുക. ഇത് തലമുടിക്ക് തിളക്കമേകുകയും താരൻ നശിപ്പിക്കുകയും ചെയ്യും.

3 /6

പഴുത്ത വാഴപ്പഴം നന്നായി ഉടച്ച് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റാക്കി തലയിൽ പുരട്ടാം. 

4 /6

ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്ത് തിളപ്പിക്കുക. വെള്ളം തണുത്ത് വരുമ്പോൾ അത് ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ മൂന്ന് തവണ ചെയ്യുന്നത് വളരെയധികം ​ഗുണം ചെയ്യും.

5 /6

മൂന്ന് ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈരിൽ കുറച്ച് ഉപ്പ് ചേർത്ത് തലയിൽ തേയ്ക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. താരൻ അകറ്റാനുള്ള മികച്ച മാർഗമാണിത്.

6 /6

മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ തുരത്താൻ മികച്ചതാണ്.മുടിയിലെയും ശിരോചർമത്തിലെയും നനവ് പൂർണമായും നീക്കം ചെയ്ത ശേഷം മുട്ടയുടെ മഞ്ഞ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola