Honey Rose: സ്വിമ്മിംഗ് പൂളിൽ ആറാടി ഹണി റോസ്; ചിത്രങ്ങൾ വൈറൽ

Honey Rose Latest photos: സമൂഹമാധ്യമങ്ങളിൽ വളരെ അധികം സജീവമായ താരങ്ങളിൽ ഒരാളാണ് ഹണി റോസ്. താരത്തിന്റെ പുതിയ ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

 

മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും താരം സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞു. ഈ വർഷം റിലീസായ വീര സിംഹ റെഡ്ഡി എന്ന തെലുങ്കു ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണ എന്ന സൂപ്പർസ്റ്റാറിന്റെ ഒപ്പം അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

 

1 /5

ഇപ്പോഴിതാ കറുത്ത സാരിയിൽ ഗ്ലാമർ ലുക്കിൽ തിളങ്ങുന്ന ഹണി റോസിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. കറുത്ത സീ ത്രൂ സാരിയും സ്ലീവ് ലെസ് ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂളിന് സമീപം കാൽ വെള്ളത്തിലിട്ട് ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

2 /5

2005 ൽ ബോയ് ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഹണി റോസ് അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിലൂടെ മലയാളികൾ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. 

3 /5

തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു. 2005-ന് ശേഷം താരം മലയാള സിനിമ ചെയ്തെങ്കിലും പലതും ശ്രദ്ധിക്കപ്പെടാതെ പോയി.

4 /5

2012 ൽ അനൂപ് മേനോൻ ജയസൂര്യ കോംബോ ചിത്രം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി. 

5 /5

യുവ ആരാധകരെ സൃഷ്ടിച്ച താരം പല ഭാഷകളിൽ ആയി ഇരുപതിൽ കൂടുതൽ ചിത്രങ്ങളിൽ  അഭിനയിച്ചിട്ടുണ്ട്.   

You May Like

Sponsored by Taboola