ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു.
Rachel movie pack up: ആനന്ദിനി ബാലയാണ് റേച്ചൽ സംവിധാനം ചെയ്യുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം ഹണി റോസ് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു എന്നതാണ് സിനിമയുടെ സവിശേഷത.
47 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തനിയ്ക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് ഹണി റോസ് പറഞ്ഞു.
റേച്ചലിന്റെ പാക്കപ്പ് ചിത്രങ്ങൾ ഹണി റോസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിൽ പ്രവർത്തിച്ച മുഴുവൻ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ഹണി റോസ് ഹൃദയംഗമമായ നന്ദി അറിയിച്ചു.
ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളില്‍ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തത്.
ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീര്‍, ചന്തു സലിംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, പൗളി വത്സൻ, രാധിക തുടങ്ങിയവരും റേച്ചലിൽ അഭിനയിക്കുന്നുണ്ട്.