ശഖുമുഖത്ത് നടന്ന പ്രകടനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
രാവിലെ ഒമ്പത് മണി മുതൽ സൂര്യകിരണിന്റെ വിമനങ്ങൾ ശഖുമുത്തെ തീരത്ത് അണി നിരന്നു. ഒമ്പത് വിമാനങ്ങളാണ് കാഴ്ചക്കാരിൽ അത്ഭുതവും ആവേശവും നിറച്ച് വെൺമേഘങ്ങൾക്കിടയിൽ അഭ്യാസ പ്രകടനം നടത്തിയത്
ക്രോസ് ആന്റ് വെർട്ടിക്കൽ ഫ്ലൈയിങ്, ഹാർട്ട് ഷേപ്പ് മേക്കിംഗ് അങ്ങനെ നിരവധി പ്രകടനങ്ങളാണ് സൂര്യ കിരൺ വിമാനങ്ങൾ നടത്തിയത്.
എട്ട് വർഷത്തിന് ശേഷമാണ് തിരുവനന്തപുരത്ത് ഇത്തരം ഒരു ഷോ നടക്കുന്നത്.
1996ലാണ് സൂര്യകിരൺ രൂപീകരിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ അംബാസഡേഴ്സ് എന്നുകൂടിയാണ് ഇവ അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ മികച്ച എയറോബാറ്റിക് ടീമുകളിൽ ഒന്നാണിത്. കര്‍ണാടകയിലെ ബീദറിലാണ് സൂര്യകിരണിന്റെ ആസ്ഥാനം.
ബ്രിട്ടീഷ് എയറോസ്പേസാണ് ഹോക്ക് എം.കെ 132 വിമാനങ്ങൾ രൂപകൽപ്പന ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സാണ് വിമാനങ്ങളുടെ നിർമ്മാതാക്കൾ