Ind vs Aus: കംഗാരുക്കളെ മെരുക്കാൻ കഠിന പരിശീലനത്തിൽ ടീം ഇന്ത്യ; ചിത്രങ്ങൾ കാണാം

ഇന്ത്യ - ഓസ്ട്രേലിയ ടി20 പരമ്പരയിലെ ഏറെ നിർണ്ണായകമായ നാലാം മത്സരം ഇന്ന്. ഗുവാഹത്തിയാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുക. 

Team India Practice: രാത്രി 7 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകൾക്കും ചിന്തിക്കാൻ പോലുമാകില്ല. 

1 /7

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു.

2 /7

നിർണ്ണായകമായ മൂന്നാം മത്സരത്തിൽ മാക്സ്വെല്ലിന്റെ കരുത്തിൽ ഓസ്ട്രേലിയ തിരിച്ചടിച്ചു. 

3 /7

ശ്രേയസ് അയ്യരും മുകേഷ് കുമാറും ടീമിൽ തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ക്യാമ്പ്. 

4 /7

ലോകകപ്പ് ഫൈനലിലെ പരാജയത്തിന്റെ കണക്ക് തീർക്കാൻ ഇന്ത്യയ്ക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. 

5 /7

ബാറ്റ്സ്മാൻമാർ ഫോമിലാണെങ്കിലും ബൌളിംഗ് നിരയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത്. 

6 /7

ഓസ്ട്രേലിയൻ സീനിയർ താരങ്ങളായ സ്റ്റീവ് സ്മിത്തും ഗ്ലെൻ മാക്സ്വെല്ലും നാട്ടിലേയ്ക്ക് മടങ്ങി. 

7 /7

പരമ്പര പിടിക്കാൻ ഇന്ത്യയും ഒപ്പമെത്താൻ ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. 

You May Like

Sponsored by Taboola