Rishabh Pant 5ht Test Century 89 പന്തിൽ 18 ഫോറുകളും 3 സിക്സറുകളുമായിട്ടായിരുന്നു പന്തിന്റെ സെഞ്ചുറി.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയെ തകർച്ചയിൽ നിന്ന് പിടിച്ച് കരകയറ്റി റിഷഭ് പന്ത്. 95 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ തകർന്നടിഞ്ഞ് ഇന്ത്യയുടെ ഇന്നിങ്ങസി രവിന്ദ്ര ജഡേജയെ കൂട്ടിപിടിച്ച ഭേദപ്പെട്ട നിലയിൽ എത്തിക്കുകയായിരുന്നു പന്ത്.
89 പന്തിലായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ സെഞ്ചുറി നേട്ടം. ഇതോടെ ടെസ്റ്റിൽ വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റിക്കോർഡും പന്ത് സ്വന്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ റിക്കോർഡാണ് പന്ത് തകർത്തത്.
89 പന്തിൽ 18 ഫോറുകളും 3 സിക്സറുകളുമായിട്ടായിരുന്നു പന്തിന്റെ സെഞ്ചുറി. കൂടാതെ ഇന്ത്യൻ വിക്കറ്റ് കീപ്പർ 2,000 റൺസ് തികയ്ക്കുകയും ചെയ്തു.
പന്തിന് കൂടാതെ രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്ക് മികച്ച ഒരു ഇന്നിങ്സാണ് ഒരുക്കിയിരിക്കുന്നത്. താരം അർധ സെഞ്ചുറി പിന്നിട്ടു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. രോഹിത് ശർമ കോവിഡ് ബാധിച്ചതിനാൽ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.