ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുന്‍ ക്യാപ്റ്റന്‍ എം. എസ്. ധോണിയുടെ ക്രിക്കറ്റിലെ ഭാവി ഏറെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചുകൊണ്ടിരിക്കുകയാണ്. ധോണി ക്രിക്കറ്റില്‍നിന്നും ചെറിയ ഇടവേള എടുത്തതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് ആക്കം കൂടി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും!! ഇത് മൂന്നാം തവണയാണ് രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ആയി തിരഞ്ഞെടുക്കപ്പെടുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപദേശകനായി നിയമിക്കണമെന്ന് ആഗ്രഹവുമായി പരിശീലകന്‍ രവിശാസ്ത്രി രംഗത്ത്. വിദേശ പര്യടനങ്ങളില്‍ ഉപദേശക സ്ഥാനത്ത് സച്ചിനെ വേണമെന്ന ആഗ്രഹമാണ് ശാസ്ത്രി മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാല്‍ ഇതിനെ തര്‍ക്ക വിഷയമായി കണക്കാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബി.സി.സി.ഐയുമായി നടത്തിയ ചര്‍ച്ചയിലാണ് ശാസ്ത്രി ഈയാവശ്യം മുന്നോട്ട് വച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ വിരാട് കൊഹ്‌ലിയുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് മുന്‍ ക്യാപ്റ്റനും ബിസിസിഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി.
ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം നഷ്ടപെട്ട ശേഷം രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വം രാജിവെച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ, ക്രിക്കറ്റ് കമ്മിറ്റിയുടെ മാധ്യമ പ്രതിനിധിയായിരുന്നു രവിശാസ്ത്രി. കഴിഞ്ഞ ആറ് വര്‍ഷമായി കമ്മിറ്റിയിലെ അംഗമായിരുന്നു ശാസ്ത്രി.
മുംബൈ: വ്യക്തികളേക്കാള്‍ പ്രാധാന്യം ടീമിനാണ് നല്‍കേണ്ടതെന്ന് ഇന്ത്യയുടെ പുതിയ പരിശീലകന്‍ അനില്‍ കുംബ്ലെ. ഈ കാര്യമാണ് തനിക്ക് രവി ശാസ്ത്രിയോട് പറയാനുള്ളതെന്നും കുബ്ലെ പറഞ്ഞു. ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ ഈ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു കുംബ്ലെ.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനവുമായി ബന്ധപ്പെട്ട് രവിശാസ്ത്രി നടത്തിയ ആരോപണത്തിനു മറുപടിയുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ശാസ്ത്രിയ്ക്ക് പരിശീലകസ്ഥാനം നഷ്ടപ്പെടുത്തിയത് താനാണെന്ന പരാമര്‍ശം അത്ഭുതപ്പെടുത്തുന്നതും ദുഖകരവുമാണെന്ന് ഗാംഗുലി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ പ്രധാന കോച്ച് ആരെന്ന് ഈമാസം 24ന് അറിയാം. ധര്‍മശാലയില്‍ 24ന് നടക്കുന്ന ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി അന്തിമ തീരുമാനം പ്രഖ്യാപിക്കും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലെഗ്സ്പിന്നറുമായ അനില്‍ കുംബ്ളെ കോച്ചാകാന്‍ സാധ്യതയുണ്ടെന്ന് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലസ്ഥാനത്തേക്ക് മുന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രിയുടെ സാധ്യതയേറുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കേ രവിശാസ്ത്രിയും ഇന്ത്യന്‍ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ സന്ദീപ് പാട്ടീലുമാണ് ബി.സി.സി.ഐ യെ സമീപിച്ചിട്ടുള്ളത്. അതേസമയം, പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് വ്യക്തിപരമായ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കില്ലെന്നാണ് സൂചന.