IPL 2022: മുംബൈ ഇന്ത്യൻസ് തങ്ങളുടെ കളിക്കാര്‍ക്കും അവരുടെ കുടുംബങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും വേണ്ടി ഉഗ്രന്‍ തയ്യാറെടുപ്പുകളാണ് IPL 2022 ന് മുന്നോടിയായി നടത്തിയിരിയ്ക്കുന്നത്. ജിയോ വേൾഡ് ഗാർഡനിൽ 'എംഐ അരീന' (MI Arena) എന്ന ഔട്ട്ഡോർ ബയോ സെക്യൂർ റിക്രിയേഷനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുന്നത്.
കളിക്കാര്‍ക്കായുള്ള ഈ പ്രത്യേക സൗകര്യവും അതിന്റെ ചിത്രങ്ങളും ഫ്രാഞ്ചൈസി പുറത്തുവിട്ടു. ഈ സൗകര്യം ടീം ബോണ്ടിംഗിനെ കരുത്തുറ്റതാക്കുകയും പ്രോത്സാഹിപ്പിക്കുകയും കളിക്കാരെ വിശ്രമിക്കാനും സമതുലിതമായ ജീവിതം നയിക്കാനും അനുവദിക്കും, വക്താവ് പറഞ്ഞു. Mumbai Indians എന്ന കുടുംബത്തെ പരിപാലിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധയാണ് ഫ്രാഞ്ചൈസി കാഴ്ചവച്ചിരിയ്ക്കുന്നത്.
നിരവധി സൗകര്യങ്ങള്‍ നിറഞ്ഞതാണ് കളിക്കാര്‍ക്കായുള്ള MI Arena. വിവിധ തരത്തിലുള്ള ഗെയിമുകള്‍ കളിക്കാനുള്ള സൗകര്യങ്ങള്‍ ഈ പ്രത്യേക സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. കൂടാതെ, ടീമംഗങ്ങള്‍ക്ക് അവരവരുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും ഈ സ്ഥലം ഏറെ പ്രയോജനപ്പെടും.
കുട്ടികള്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് MI Arena യില്‍ ഒരുക്കിയിരിയ്ക്കുന്നത്. എല്ലാവരെയും സുരക്ഷിതമായും സന്തോഷത്തോടെയും നിലനിർത്തുക എന്നത് Mumbai Indians ന്റെ മുൻഗണനയും ഉത്തരവാദിത്തവുമാണെന്ന് മുംബൈ ഇന്ത്യൻസ് വക്താവ് പറഞ്ഞു
MI Arena - MI Cafe കൂടാതെ, ടീമിനായി അത്യാധുനിക ഹോട്ടല്‍ സൗകര്യങ്ങളാണ് MI നല്‍കുന്നത്. ജിം, മസാജ് കസേരകളുള്ള ലോഞ്ച് റൂം, ഗെയിമിംഗ് കൺസോളുകൾ, ആർക്കേഡ് ഗെയിമുകൾ, കഫേ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ക്രിക്കറ്റിന് ഇടവേള നല്കി അല്പം ഗോള്‍ഫ് ആകാം...
13,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 'MI Arena' MI-യുടെ സുരക്ഷിത ബയോ ബബിളിന്റെ ഭാഗമാകും. ഓരോ ടീമംഗത്തിനും പരിഗണന നല്‍കിയാണ് ഈ പ്രത്യേക സൗകര്യം ഒരുക്കിയിരിയ്ക്കുന്നത്.